Movie News

400 കോടി ബജറ്റുള്ള സലാറില്‍ പ്രഭാസിന്റെ പ്രതിഫലം എത്രയാണെന്നോ? വില്ലനായ പൃഥ്വിരാജിന്റെ പ്രതിഫലം കേട്ടാല്‍ തന്നെ ഞെട്ടും

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമാകും സലാര്‍ എന്നാണ് പ്രതീക്ഷ. നായകനായി ബാഹുബലി താരം പ്രഭാസും വില്ലനായി മലയാളത്തിലെ യുവ സൂപ്പര്‍താരം പൃഥ്വിരാജും എത്തുന്ന സിനിമയുടെ ആകാംഷ ആരാധകര്‍ക്ക് ഇപ്പോഴും അവസാനിച്ചിട്ടില്ല. എന്നാല്‍ സിനിമയ്ക്ക് വേണ്ടി നായകനും വില്ലനും വാങ്ങിയ പ്രതിഫലത്തിന്റെ കണക്കുകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസും സീന്യൂസുമെല്ലാം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മലയാളിതാരം പൃഥ്വിരാജിന് നാലു കോടി രൂപ പ്രതിഫലം നല്‍കിയതായിട്ടാണ് വിവരം. പ്രഭാസിന് സിനിമയില്‍ 100 കോടിയും നല്‍കി. ബാഹുബലിയ്ക്കും ആദിപുരുഷിനും പിന്നാലെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരുടെ പട്ടികയിലാണ് പ്രഭാസിന്റെ പേര് എത്തിയിരിക്കുന്നത്. സലാറില്‍ പ്രതിഫലത്തിന് പുറമേ ലാഭവിഹിതത്തിന്റെ 10 ശതമാനം കൂടി താരത്തിന് കിട്ടും. 400 കോടി മുതല്‍മുടക്കുള്ള സലാറിന് പിന്നാലെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം കൂടി പ്രഭാസിന്റേതായി വരുന്നുണ്ട്. കല്‍ക്കി 2898 എ.ഡി. എന്ന സിനിമ താരത്തിന്റേതായുണ്ട്. ദീപികാ പദുക്കോണ്‍, അമിതാബ് ബച്ചന്‍, കമല്‍ഹാസന്‍ എന്നിവര്‍ ഈ സിനിമയില്‍ എത്തുന്നുണ്ട്.

ശ്രുതിഹാസനാണ് സലാറിലെ നായിക. ശ്രുതിയ്ക്ക് കിട്ടിയ പ്രതിഫലം എട്ടുകോടിയാണെന്നാണ് കേള്‍ക്കുന്നത്. സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് താരം ജഗപതിബാബുവിനും നാലുകോടി പ്രതിഫലം കിട്ടിയത്രേ. യഷിനെ നായകനാക്കി ബ്ലോക്ക്ബസ്റ്റര്‍ കെജിഎഫ് ഫ്രാഞ്ചൈസി സംവിധാനം ചെയ്തതിലൂടെ പ്രശസ്തനായ സംവിധായകന്‍ പ്രശാന്ത് നീല്‍ സലാറിന് 50 കോടി രൂപ പ്രതിഫലം കൈപ്പറ്റിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.