വെറ്ററന്‍ താരം കെ.എല്‍. രാഹുലിന് ഇതെന്തുപറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഫോം മങ്ങിയ താരത്തിന് അത് വീണ്ടെടുക്കാന്‍ വേണ്ടിയാണ് ഇന്ത്യന്‍ എ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് അയച്ചത്. എന്നാല്‍ അവിടെയും താരം വന്‍ പരാജയമാകുകയാണ്. മെല്‍ബണില്‍ നടന്ന രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ താരം പുറത്തായ രീതി ക്രിക്കറ്റ് പണ്ഡിറ്റുകളെ വരെ ഞെട്ടിച്ചിരിക്കുകയാണ്.
ബാറ്റിംഗ് ആരംഭിച്ച കെ എല്‍ രാഹുല്‍ 44 പന്തില്‍ 10 റണ്‍സിന് പുറത്തായി. അതേ മത്സരത്തിലെ ആദ്യ ഇന്നിംഗ്സില്‍ 4 പന്തില്‍ 4 റണ്‍സ് മാത്രം വഴങ്ങി പുറത്തായ ശേഷമാണ് ഈ പരാജയം. രണ്ടാം ഇന്നിംഗ്‌സില്‍ താരം പുറത്തായ രീതി ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിട്ടുണ്ട്. സ്പിന്നര്‍ കോറി റോച്ചിസിയോലിക്കെതിരെ സ്റ്റമ്പിന് പുറത്തേക്ക് പോയ പന്ത് കളിക്കാന്‍ ശ്രമിച്ച രാഹുലിന്റെ കാലുകള്‍ക്ക് ഇടയിലൂടെ പാഡില്‍ തട്ടി പന്ത് സ്റ്റമ്പിലേക്ക് വീഴുകയായിരുന്നു. താരം രണ്ടാം ഇന്നിംഗ്‌സിലും കുറഞ്ഞ സ്‌കോറിന് പുറത്തായി.
ഏറെക്കാലമായി രാഹുലിന്റെ ഫോം ഇന്ത്യന്‍ ടീമിനെ ആശങ്കയിലാക്കിയിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരായ കഴിഞ്ഞ രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും കര്‍ണാടക താരത്തിന് പകരം സര്‍ഫറാസ് ഖാനെയാണ് ഉള്‍പ്പെടുത്തിയത്. ഫോം വീണ്ടെടുക്കട്ടെ എന്ന് ക്ണ്ടാണ് എ ടീമിനൊപ്പം അയച്ചതും. പക്ഷേ, ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സുകളിലുമായി 14 റണ്‍സ് മാത്രമാണ് നേടിയത്.
രോഹിത് ശര്‍മ്മ ഒരു മത്സരത്തില്‍ നിന്നും വിരമിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സീനിയര്‍ ടീം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനുള്ള ബാദ്ധ്യത രാഹുലിനാകും. അദ്ദേഹത്തിന്റെ അനുഭവപരിചയമാകും പരിഗണിക്കപ്പെടുക. എന്നാല്‍ ഈ ഫോമില്‍ തുടരുകയാണെങ്കില്‍ രാഹുല്‍ അടുത്ത കാലത്തൊന്നും സീനിയര്‍ ടീമില്‍ കളിക്കാന്‍ സാഹചര്യമില്ലെന്ന് കണക്കുകൂട്ടുന്ന ക്രിക്കറ്റ് പണ്ഡിതര്‍ ഏറെയാണ്.