മഹാരാഷ്ട്രയിലെ താനെയിലെ തിരക്കേറിയ നിരത്തിൽ മഹീന്ദ്ര എസ് യു വി ഓടിക്കുന്ന ഒരു സ്കൂൾ വിദ്യാർത്ഥിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. വീഡിയോ റോഡ് സുരക്ഷയെയും മാതാപിതാക്കളുടെ അശ്രദ്ധയെയും കുറിച്ചുള്ള ഗുരുതരമായ ആശങ്കകളാണ് ഉയർത്തുന്നത്.
.
മാർച്ച് 12-ന് Safecars_India എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ തിരക്കുനിറഞ്ഞ ഒരു റോഡിൽ 8-ാം ക്ലാസിലോ 9-ാം ക്ലാസിലോ ആണെന്ന് തോന്നിക്കപ്പെടുന്ന വിദ്യാർത്ഥികൾ എസ് യു വി യിൽ സഞ്ചരിക്കുന്നതാണ് കാണുന്നത്. ഇവരിൽ ഒരാളാണ് വാഹനം ഓടിക്കുന്നത്. വീഡിയോ ഇതിനകം 12.5 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.
നിരവധിപേരാണ് മാതാപിതാക്കളുടെ അശ്രദ്ധ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ചിലരാകട്ടെ ഇത്തരം അപകടകരമായ സംഭവങ്ങൾ തടയുന്നതിന് ഉത്തരവാദിത്തത്തോടെയുള്ള ഡ്രൈവിംഗിന്റെയും ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെയും ആവശ്യകത ഊന്നിപ്പറയുന്ന അശ്രദ്ധമായ പെരുമാറ്റത്തിനെതിരെ നടപടിയെടുക്കണമെന്ന് സോഷ്യൽ അധികൃതരോട് അഭ്യർത്ഥിച്ചു.