നിര്‍മ്മിതബുദ്ധി സൃഷ്ടിച്ചെടുത്ത ലോകൈക സുന്ദരിമാരുടെ മത്സരത്തില്‍ വിജയിച്ചത് ഹിജാബ് ധരിച്ച മൊറാക്കോയെന്‍ സുന്ദരി. ലോകത്ത് ആദ്യമായി സംഘടിപ്പിച്ച എഐ സുന്ദരി മത്സരത്തില്‍ മാറോക്കോയില്‍ നിന്നുള്ള ബെല്ലെ കെന്‍സ ലെയ്ലി ലോകത്തിലെ ആദ്യത്തെ മിസ് എഐ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇതിലൂടെ അവളെ നിര്‍മ്മിച്ച ഹ്യൂമന്‍ ടെക് എക്‌സിക്യൂട്ടീവിന് 20,000 ഡോളറിന്റെ മഹത്തായ സമ്മാനം നേടിക്കൊടുത്തു.
സൗന്ദര്യം, സാങ്കേതികവിദ്യ, സോഷ്യല്‍ മീഡിയ സാന്നിധ്യം തുടങ്ങിയ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മത്സരാര്‍ത്ഥികളായ മികച്ച 10 ഫൈനലിസ്റ്റുകളില്‍ നിന്നുമാണ് ലെയ്‌ലിയെ എഐ സുന്ദരിയായി തെരഞ്ഞെുത്തത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകളുടെ ലോകത്ത് ലൈഫ്‌സ്‌റ്റൈല്‍ ഇന്‍ഫ്‌ളുവന്‍സറായിട്ടാണ് ഹ്യൂമന്‍ ടെക്ക് ലെയ്‌ലിയെ അവതരിപ്പിച്ചത്. മൊറോക്കോയുടെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സുന്ദരിയാണ് കെന്‍സ ലെയ്ലി. 2023 ഡിസംബറില്‍ സൃഷ്ടിക്കപ്പെട്ട ഈ സാങ്കല്‍പ്പിക സുന്ദരിയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 147,000 ഫോളോവേഴ്സ് ഉണ്ട്. ഒരു പരമ്പരാഗത മൊറോക്കന്‍ സ്ത്രീയുടെ ആള്‍രൂപത്തിലാത് സുന്ദരിയെ സൃഷ്ടിച്ചിരിക്കുന്നത്. മിറിയം ബെസ്സയുടെ നേതൃത്വത്തില്‍ എല്‍ ആറ്റലിയര്‍ ഡിജിറ്റല്‍ ആന്റ എഐ യിലെ 13 പേരടങ്ങുന്ന ടീമാണ് കെന്‍സ ലെയ്ലിയുടെ പിന്നിലെ സൂത്രധാരന്‍.
പ്രോഗ്രാമിംഗ് വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാന്‍ ലോകമെമ്പാടുമുള്ള ആര്‍ട്ടിഫീഷ്യല്‍ ഇന്റലിജന്‍സ് ദര്‍ശകരെ ക്ഷണിച്ചു കൊണ്ട് ഏപ്രിലില്‍ ഫാന്‍വ്യൂ എഐ ക്രീയേറ്ററായിരുന്നു പരിപാടി കൊണ്ടു വന്നത്. മനുഷ്യരും ആന്‍ഡ്രോയിഡ് മത്സര വിദഗ്ധരും അടങ്ങുന്ന ഒരു വിധികര്‍ത്താക്കളുടെ ഒരു പാനലായിരുന്നു വിജയിയെ കണ്ടെത്തിയത്. 117,000-ലധികം ഇന്‍സ്റ്റാഗ്രാം ആരാധകരെ നേിയ ഫ്രഞ്ച് പ്രണയിനി ലാലിന വാലിനയും പോര്‍ച്ചുഗീസ് ഗ്ലോബ്ട്രോട്ടര്‍ ഒലീവിയ സി.യും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.