തെന്നിന്ത്യന്‍ നടി കീർത്തി സുരേഷ് വിവാഹിതയായി. ബിസിനസുകാരനായ ആന്‍റണി തട്ടിലാണ് വരൻ. ഗോവയില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ചടങ്ങില്‍ അടുത്ത ബന്ധുക്കആരാധകരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്.
അടുത്തിടെയാണ് ആന്റണിയുമായുള്ള പ്രണയം കീര്‍ത്തി സുരേഷ് വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടി ഇതേകുറിച്ച് പറഞ്ഞത്.
15 വര്‍ഷത്തിലേറെയായുള്ള പ്രണയമാണ് പൂവണിയുന്നതെന്ന് ഒന്നിച്ചുള്ള ദീപാവലി ആഘോഷ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ട് കീര്‍ത്തി കുറിച്ചിരുന്നു. തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് എത്തിയ കീര്‍ത്തി മാധ്യമങ്ങളെ കാണുകയും ഗോവയില്‍ വച്ചാണ് വിവാഹമെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ദുബായില്‍ ബിസിനസുകാരനായ എഞ്ചിനീയര്‍കൂടിയായ ആന്‍റണിക്ക് കൊച്ചിയില്‍ അടക്കം റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള ബിസിനസുകള്‍ ഉണ്ട്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ്.