കത്രീന കൈഫ് തന്റെ വരാനിരിക്കുന്ന ചി്ത്രം ടൈഗര്‍ 3 യെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ടൈഗര്‍ 3 യ്ക്കായി തന്റെ പരിശീലനവും തയാറെടുപ്പും രണ്ട് മാസത്തില്‍ കുറയാതെ വേണ്ടി വന്നു. എന്റെ കരിയറിലെ ഏറ്റവും കഠിനമായ പരിശീലനമായിരുന്നു ഇത്. കഥാപാത്രത്തെ വലിയ സ്ക്രീനില്‍ കാണാനുള്ള ആവേശത്തിലാണ് താനെന്ന് താരം പറയുന്നു.
ടൈഗര്‍ 3-ലെ കഥാപാത്രം തനിക്ക് അത്രത്തോളം പ്രിയപ്പെട്ടതാണ്. തന്റെ കരിയറിലെ തന്നെ പ്രിയപ്പെട്ട വേഷങ്ങളില്‍ ഒന്നാണ് ഇത് എന്ന കത്രീന പറയുന്നു. കഥാപാത്രത്തിന്റെ പ്രത്യേകതയെക്കുറിച്ചും താരം വ്യക്തമാക്കി. ട്രെയിലറില്‍ കാണുന്നത് പോലെ വളരെ സങ്കിര്മായ ചില ആക്ഷന്‍ സീനുകള്‍ വളരെ എളുപ്പത്തില്‍ ആ കഥാപാത്രം ചെയ്യും. അവള് ശത്രുക്കളുടെ സൈന്യത്തിനെതിരെ ഒറ്റയ്ക്ക് പോരാടുന്നു.
ചിത്രത്തില്‍ സല്മാന് ഖാനും ഇമ്രാന് ഹഷ്മിയും അഭിനയിക്കുന്നുണ്ട്. ചിത്രം ദീപാവലിക്ക് റിലീസ് ചെയ്യും. മൂന്നാം ഭാഗത്തില്‍ ഷാരുഖ് ഖാന് അതിഥി വേഷത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.