Crime

ഭാര്യയുടെ കണ്‍മുന്നിലിട്ട് പ്രതി ബലാത്സംഗം ചെയ്തു ; ഫോട്ടോ ഉപയോഗിച്ച് മതം മാറ്റത്തിന് നിര്‍ബ്ബന്ധിക്കുന്നെന്ന് യുവതി

കര്‍ണാടകയില്‍ 28 കാരിയായ വിവാഹിതയായ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം അതിന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ മതം മാറാന്‍ നിര്‍ബന്ധിച്ചതിന് ദമ്പതികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസ്. ഭാര്യയുടെ കണ്‍മുന്നില്‍ വെച്ച് തന്നെ പ്രതി തന്നെ ബലാത്സംഗം ചെയ്തുവെന്നും നെറ്റിയില്‍ സിന്ദൂരം തൊടാന്‍ സമ്മതിക്കാതെ ബുര്‍ഖ ധരിക്കാന്‍ പ്രേരിപ്പിച്ചുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

റഫീക്ക് എന്നയാള്‍ക്കെതിരേയാണ് ബലാത്സംഗ ആരോപണം നടത്തിയിരിക്കുന്നത്. ഇയാള്‍ തന്നെ ലൈംഗികമായി ഉപയോഗിക്കുകയും അതിന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് മതംമാറ്റത്തിന് പ്രേരിപ്പിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

റഫീക്കും ഭാര്യയും ചേര്‍ന്ന് ബെലഗാവിയിലെ വീട്ടിലേക്ക് യുവതിയെ കൊണ്ടുപോകുകയും അവര്‍ പറയുന്നതെന്തും അനുസരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ദമ്പതികള്‍ സ്ത്രീയോട് ഇനി ‘കുങ്കുമം’ ധരിക്കരുതെന്ന് ആവശ്യപ്പെടുകയും അവള്‍ ബുര്‍ഖ ധരിക്കണമെന്നും ദിവസവും അഞ്ച് തവണ നമസ്‌കരിക്കണമെന്നും പറയുകയും ചെയ്തു.

ദളിത് വിഭാഗത്തില്‍ പെടുന്ന യുവതി തനിക്കെതിരെ ജാതി അധിക്ഷേപം പ്രയോഗിച്ചെന്നും പിന്നാക്ക ജാതിയില്‍ പെട്ടതിനാല്‍ മറ്റൊരു മതത്തിലേക്ക് മാറണമെന്ന് പ്രതി പറഞ്ഞതായും യുവതി ആരോപിച്ചു. ഭര്‍ത്താവുമായി വിവാഹമോചനം നേടാന്‍ റഫീക്ക് ആവശ്യപ്പെടുകയും തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പരാതിയില്‍ പറയുന്നു.

മതം മാറിയില്ലെങ്കില്‍ കൊല്ലുമെന്ന് ദമ്പതികള്‍ ഭീഷണിപ്പെടുത്തിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏഴു പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കര്‍ണാടകയിലെ മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ നിയമം, ഐടി നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍, എസ്സി/എസ്ടി ആക്ട്, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ പ്രകാരം ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തെറ്റായ തടവ്, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ നേരിടുന്നത്.