Celebrity

കാളിദാസ് ജയറാമിന്റെയും തരിണിയുടേയും വിവാഹ നിശ്ചയം കഴിഞ്ഞു ; നിശ്ചയം തമിഴ് ആചാരപ്രകാരം

ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമായിരുന്നു ജയറാമിന്റെ മകന്‍ കാളിദാസന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം നായകനായി പൂമരത്തിലൂടെ കാളിദാസ് എത്തിയപ്പോഴും മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പിന്നീട് മലയാളത്തില്‍ കാളിദാസ് നിരവധി സിനിമകളില്‍ വേഷമിട്ടു. തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെയ്്ക്കുന്ന കാളിദാസ് തന്നെ തന്റെ പ്രണയിനിയായ തരിണി കലിങ്കയരെ ആരാധകര്‍ക്ക് മുന്‍പ് പരിചയപ്പെടുത്തിയിരുന്നു.

ഇപ്പോള്‍ ഇരുവരുടേയും വിവാഹനിശ്ചയ വീഡിയോയും ചിത്രങ്ങളുമാണ് പുറത്ത് വരുന്നത്. ബേബി പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇരച്ചുവരും ധരിച്ചിരിക്കുന്നത്. ബേബി പിങ്ക് നിറത്തിലുള്ള മുണ്ടും ഡിസൈനര്‍ ജുബ്ബയുമാണ് കാളിദാസിന്റെ വേഷം. ഇതേ കളറില്‍ ഉള്ള ലെഹങ്കയാണ് തരിണി അണിഞ്ഞിരിക്കുന്നത്. മിതമായ ആഭരണങ്ങളും മേക്കപ്പുമായി സുന്ദരിയായാണ് തരിണി എത്തിയിരിക്കുന്നത്. തമിഴ് ആചാര പ്രകാരമുള്ള വിവാഹ നിശ്ചയമാണ് നടന്നത്. ചടങ്ങില്‍ ജയറാമും പാര്‍വതിയും മകള്‍ മാളവിക ജയറാമും ഉണ്ട്.

കാളിദാസിന്റെ ഫാന്‍ പേജിലൂടെയാണ് വവാഹനിശ്ചയ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നത്. മോഡലായ തരിണി കാളിദാസിന്റെ അടുത്ത സുഹൃത്തുകൂടിയാണ്. കാളിദാസിനും കുടുംബത്തോടുമൊപ്പമുളള ചിത്രങ്ങള്‍ തരിണി തന്റെ പ്രൊഫൈലില്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. താരണിയുമായുള്ള പ്രണയം കാളിദാസ് ജയറാം ഷി അവാര്‍ഡ് വേദിയിലാണ് വെളിപ്പെടുത്തിയത്. ഷി തമിഴ് നക്ഷത്ര അവാര്‍ഡ് 2023 ല്‍ ബെസ്റ്റ് ഫാഷന്‍ മോഡലിനുള്ള പുരസ്‌കാരം തരിണി കലിങ്കയര്‍ക്ക് ആയിരുന്നു. ഈ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ തരിണിയ്ക്കൊപ്പം കാളിദാസും എത്തിയിരുന്നു.

അവതാരകര്‍ ആവശ്യപ്പെട്ടത് പ്രകാരം വേദിയിലേക്ക് വന്ന കാളിദാസ് തരിണിയെ കെട്ടിപ്പിടിച്ചു, എന്താണ് നിങ്ങള്‍ക്കിടയിലെ ബന്ധം എന്ന് വീണ്ടും അവതാരകര്‍ ചോദിച്ചപ്പോഴാണ്, ‘കല്യാണം കഴിക്കാന്‍ പോകുകയാണ്’ എന്ന് കാളിദാസ് പറഞ്ഞത്. ക്യൂട്ടായിട്ട് തരിണിയോട് എന്തെങ്കിലും പറയാന്‍ അവതാരകര്‍ ആവശ്യപ്പെട്ടപ്പോള്‍ വാരണം ആയിരം സിനിമയില്‍ സൂര്യ സിമ്രനെ പ്രപ്പോസ് ചെയ്യുന്ന സ്റ്റൈലില്‍, സൂര്യയുടെ ശബ്ദം അനുകരിച്ച് കാളിദാസ് തരിണിയെ പ്രപ്പോസ് ചെയ്യുകയും പിന്നീട് എടുത്ത് കറക്കുന്നതുമായ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. രജനി എന്ന ചിത്രമാണ് കാളിദാസിന്റെ ഏറ്റവും പുതിയ ചിത്രം.