ബംഗാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുര്‍ഗ പൂജയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. ഈ സമയം ആഘോഷത്തോടൊപ്പം താരങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങളും ആരാധകര്‍ ശ്രദ്ധിക്കും. അത്തരത്തില്‍ ഇക്കുറി കജോള്‍ (Kajol) ധരിച്ച ചുവന്ന സാരിയാണ് ആരാധകര്‍ ശ്രദ്ധിച്ചിരിക്കുന്നത്. മജന്തറെഡ് നിറത്തിലുള്ള സാരിയില്‍ വെള്ളിയും സ്വര്‍ണ്ണവും നിറത്തിലുള്ള നൂലുകള്‍ കൊണ്ട് പ്രത്യേക വര്‍ക്കുകള്‍ ഉണ്ടായിരുന്നു.
സാരിക്ക് ചേരുന്ന സ്ലീവ്‌ലെസ് ബ്ലൗസായിരുന്നു കജോള്‍ ധരിച്ചത്. കല്ലുകള്‍ വച്ച വലിയ വളകളും താരം അണിഞ്ഞിരുന്നു.സ്വര്‍ണം വെള്ളി നൂലുകള്‍ കൊണ്ട് സാരിയില്‍ പൂക്കള്‍ തുന്നി ചേര്‍ത്തിരുന്നു. ദുര്‍ഗ പൂജ ആഘോഷങ്ങള്‍ക്ക് സാധാരണ സ്ത്രീകള്‍ ചുവന്ന സാരി തിരഞ്ഞെടുക്കാറുണ്ട്. കജോള്‍ ധരിച്ച ചുവന്ന സാരിയുടെ വില 75,000 രൂപയാണെന്ന് അനിത ഡോഗ്രോയുടെ ബെവ്‌സൈറ്റില്‍ കാണിക്കുന്നു.