മോഹന്‍ലാലിന് പിന്നാലെ ഇന്ത്യയിലെ വന്‍ താരനിര അഭിനയിക്കുന്ന കണ്ണപ്പയിലെ കാജല്‍ അഗര്‍വാളിന്റെ ലുക്കും അണിയറക്കാര്‍ പുറത്തുവിട്ടു. അക്ഷയ് കുമാറും പ്രഭാസും പ്രധാന താരങ്ങളാകുന്ന സിനിമയില്‍ പാര്‍വ്വതീദേവിയായിട്ടാണ് കാജല്‍ അഭിനയിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പാര്‍വതി ദേവിയായി കാജല്‍ തന്റെ രൂപം പങ്കുവച്ചു. കണ്ണപ്പയുടെ ഭാഗമാകുന്നത് ‘സ്വപ്ന വേഷം’ എന്നും അവര്‍ വിശേഷിപ്പിച്ചു.
പോസ്റ്ററില്‍ കാജല്‍ അഗര്‍വാള്‍ വെള്ള സാരി ധരിച്ച് കനത്ത ആഭരണങ്ങള്‍ അണിഞ്ഞിരുന്നു. ‘മൂന്നുലോകവും ഭരിക്കുന്ന മാതാവ്! തന്റെ ഭക്തരെ സംരക്ഷിക്കുന്ന ത്രിശക്തി! പവിത്രമായ ശ്രീ കാളഹസ്തി ക്ഷേത്രത്തില്‍ വിശുദ്ധ ജനപ്രസൂനാംബിക വസിക്കുന്നു!’ എന്നായിരുന്നു പോസ്റ്ററിന്റെ ടാഗ്ലൈന്‍. ‘തീര്‍ച്ചയായും ഒരു സ്വപ്ന വേഷം! ഈ ദിവ്യമായ കുറിപ്പില്‍ 2025 ആരംഭിക്കുന്നതില്‍ സന്തോഷമുണ്ട്.
നടിയുടെ പോസ്റ്റിനോട് പ്രതികരിച്ച് നടി തമന്ന ഭാട്ടിയ, ‘വളരെ മനോഹരം’ എന്ന് കമന്റ് ചെയ്തു. മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്ത കണ്ണപ്പ എവിഎ എന്റര്‍ടൈന്‍മെന്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നിവയാണ് നിര്‍മ്മിക്കുന്നത്. പ്രഭാസ്, പ്രീതി മുഖുന്ദന്‍, മോഹന്‍ലാല്‍, മോഹന്‍ ബാബു, ആര്‍ ശരത്കുമാര്‍, ബ്രഹ്മാനന്ദം, മധു, മുകേഷ് ഋഷി എന്നിവരും ചിത്രത്തിലുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നിവയുള്‍പ്പെടെ ഒന്നിലധികം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ചിത്രത്തിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ണപ്പ ടീം നേരത്തേ പുറത്തുവിട്ടിരുന്നു. ഒരു പ്രത്യേക അതിഥി വേഷത്തിലാണ് താരം എത്തുന്നത്. ട്ടി. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ കിരാതനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ശിവഭക്തനായ കണ്ണപ്പയുടെ ഇതിഹാസത്തെ അടിസ്ഥാനമാക്കിയാണ് മുകേഷ് കുമാറിന്റെ കണ്ണപ്പ.