Celebrity

കെ ഡ്രാമയിലെ താരം ഹാ-ജി വോണും കൂട്ടരും കേരളത്തില്‍ ഓണം ആഘോഷിക്കുന്നു

കൊറിയന്‍ ഡ്രാമയും അതിലെ താരങ്ങളും ഇന്ത്യയിലും ആരാധകര്‍ക്ക് സുപരിചിതരാണ്. പ്രത്യേകിച്ചും നടി ഹാ-ജി വോണ് ഏറെ ആരാധകരുണ്ട്. എന്തായാലും കൊറിയന്‍ നടിയിപ്പോള്‍ ഇന്ത്യാ സന്ദര്‍ശനത്തിലാണ്. അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ അവര്‍ തന്റെ യാത്രകളില്‍ നിന്നുള്ള ഫോട്ടോകളുടെ ഒരു പരമ്പര തന്നെ പോസ്റ്റ് ചെയ്യുന്നുണ്ട്. ‘മസാജ് റോഡ്’ എന്ന ഡാക്യുമെന്ററിയുടെ ചിത്രീകരണത്തിലാണ് അവര്‍.


ദക്ഷിണേന്ത്യയിലും കേരളത്തിലുമാണെന്ന് സൂചിപ്പിക്കുന്ന തരം ചിത്രങ്ങളാണ് അടുത്തിടെ പങ്കുവെച്ചത്. എവിടെയാണെന്ന് താരം വ്യക്തമാക്കിയിട്ടില്ല. നടി കേരളത്തിലാണെന്നാണ് ആരാധകര്‍ ഊഹിക്കുന്നു. ഫോട്ടോകളില്‍ ഒന്നില്‍ ഒരു ക്ഷേത്രത്തിന് പുറത്ത് കസവ് സെറ്റുടുത്ത് മുല്ലപ്പൂവും ചൂടി ഹാജി ഓണാഘോഷത്തിന് അണിഞ്ഞൊരുങ്ങിയ മലയാളി മങ്കയെപ്പോലെ കൈകള്‍ കൂപ്പി നില്‍ക്കുന്നതായി കാണുന്നു. ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനായി ഒപ്പമുള്ള അഹ്ന് ജേ-ഹോംഗം കിം ഡെയ്‌ഹോയും മലയാളി പുരുഷന്മാരുടെ പരമ്പരാഗത കസവുമുണ്ടും ജുബയും ഉള്‍പ്പെടെയുള്ള കേരളീയ വേഷത്തിലാണ്. ചിത്രത്തിന് കീഴില്‍ ‘ഇന്ത്യയിലേക്ക് സ്വാഗതം’ എന്നെഴുതിയാണ് ആരാധകര്‍ കിമ്മിനെ സ്വീകരിച്ചത്. ‘നിങ്ങള്‍ ഇന്ത്യയിലാണെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല’ ‘സാരിയിലെ ചക്രവര്‍ത്തിനി കിം! ഓ എന്റെ ഹൃദയം.’ മറ്റൊരാള്‍ കുറിച്ചു. ഈ ആഴ്ച ആദ്യം ഒരു ബീച്ചില്‍ ഒട്ടകത്തിനൊപ്പമുള്ള അഹ്ന് ജേ-ഹോംഗിനും കിം ഡെയ്‌ഹോയ്ക്കുമൊപ്പം ഒരു ചിത്രം പങ്കിട്ടു.


കൊറിയന്‍ ഡ്രാമകള്‍ക്ക് ഏറെ ആരാധകരുള്ള ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. സീക്രട്ട് ഗാര്‍ഡന്‍, എംപ്രസ് കി, ദി കിംഗ് 2 ഹാര്‍ട്ട്സ് തുടങ്ങിയ കെ-നാടകങ്ങളിലൂടെയാണ് കൊറിയന്‍ നടന്‍ ഹാ ജി-വോണ്‍ അറിയപ്പെടുന്നത്. തായ്‌ലന്‍ഡ്, ഇന്ത്യ, സ്വീഡന്‍, ഫിന്‍ലന്‍ഡ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള മസാജ് മാസ്റ്റേഴ്‌സിനെ 27 ദിവസത്തേക്ക് മൂവരും സന്ദര്‍ശിക്കുന്നത് സിനിമയില്‍ കാണും