Crime

അഭിഭാഷകയെ ഒതുക്കാന്‍ ജഡ്ജി അവരുടെ ചിത്രങ്ങള്‍ വേശ്യാവൃത്തി ചെയ്യുന്നവരുടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു

അഭിഭാഷകയെ ഒതുക്കാന്‍ ജഡ്ജി അവരുടെ ചിത്രങ്ങള്‍ സെക്‌സ്‌വര്‍ക്കേഴ്‌സിന്റെ മെസേജ് ഫോറത്തില്‍ പങ്കുവെച്ചു. ബള്‍ഗേറിയയിലെ സോഫിയയില്‍ നടന്ന സംഭവത്തില്‍ അന്ന ആദമോവയുടെ ചിത്രങ്ങള്‍ വെലിസര്‍ കോസ്റ്റാഡിനോവ് എന്ന ജഡ്ജിയാണ് ടെലിഗ്രാമിലെ ഗ്രൂപ്പില്‍ പങ്കുവെച്ചത്. ലൈംഗികത്തൊഴില്‍ ചെയ്യുന്ന 5,000 അംഗങ്ങളുള്ള ഒരു വേശ്യാവൃത്തി ഗ്രൂപ്പിലായിരുന്നു അഭിഭാഷകയുടെ വിവരങ്ങള്‍ പങ്കുവെച്ചത്. ഇതോടെ ഇവര്‍ക്ക് മണിക്കൂറുകള്‍ ഇടവിട്ട കോളുകളും ഗ്രാഫിക് ചിത്ര സന്ദേശങ്ങളും ലഭിക്കാന്‍ തുടങ്ങി.

നൂറോളം അജ്ഞാതരായ പുരുഷന്മാരാണ് തന്നെ രാപ്പകലില്ലാതെ വിളിക്കുകയും നഗ്‌ന ഫോട്ടോകള്‍ അയയ്ക്കുകയും ചെയ്തതെന്ന് അവര്‍ പറഞ്ഞു. അന്നയുടെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ പങ്കുവെച്ച നമ്പര്‍ ജഡ്ജിയുടേതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അഭിഭാഷകയും ജഡ്ജിയും തമ്മില്‍ മുമ്പൊരു കേസില്‍ തര്‍ക്കം നിലനിന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഒരു വാഹനാപകട കേസുമായി ബന്ധപ്പെട്ട് ജഡ്ജി കോസ്റ്റാഡിനോവ് തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചെന്ന് സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലില്‍ പരാതിപ്പെട്ടു.

നേരത്തേ അവര്‍ക്ക് പോസിറ്റീവ് ധാര്‍മ്മിക ഗുണങ്ങളുടെ അഭാവം ഉണ്ടെന്ന് തോന്നുന്നുവെന്നും അവരുടെ റോള്‍ അവലോകനം ചെയ്യാന്‍ താന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞുകൊണ്ട് അവരുടെ തൊഴിലുടമയ്ക്ക് ജഡ്ജി ഇ മെയില്‍ ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ അവളുടെ ഡോക്ടറേറ്റ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബള്‍ഗേറിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റേറ്റ് ആന്‍ഡ് ലോയ്ക്ക് ഒരു കത്തും അയച്ചു. അതേസമയം ലൈംഗികത്തൊഴിലാളികളുടെ ഗ്രൂപ്പില്‍ അഭിഭാഷകയുടെ ചിത്രങ്ങള്‍ പങ്കുവെച്ചതായി കണ്ടെത്തിയതോടെ തന്റെ ഫോണ്‍ മറ്റാരോ ഉപയോഗിച്ചതാണെന്നാണ് ഇപ്പോള്‍ കോസ്റ്റാഡിനോവ് പറയുന്നത്.