Featured Spotlight

“അവൻ അഴിക്കുള്ളിൽ കിടന്നുതന്നെ മരിക്കും!” പീഡനത്തിനിരയായ 10 വയസ്സുകാരിക്ക് ജഡ്ജിയുടെ വൈകാരിക കുറിപ്പ്

ന്യൂഡല്‍ഹി: ഏഴാം വയസ്സിൽ തന്നെ പീഡിപ്പിച്ച ‘അങ്കിളി’നെ ജീവിതകാലം മുഴുവൻ ജയിലിലടയ്ക്കണമെന്ന കുട്ടിയുടെ ആവശ്യം പരിഗണിച്ച് കുറ്റവാളിക്ക് ആജീവനാന്ത തടവുശിക്ഷ വിധിച്ച് കോടതി. ഉത്തരവിനൊപ്പം പെൺകുട്ടിയുടെ ധീരതയെ പ്രശംസിച്ച് വ്യക്തിഗത കത്തെഴുതിയ വിചാരണക്കോടതി ജഡ്ജിയുടെ നടപടിയെ ഡൽഹി ഹൈക്കോടതിയും പിന്തുണച്ചു. രോഹിണി അഡീഷണൽ സെഷൻസ് ജഡ്ജ് രജനി രംഗയാണ് പോക്സോ കേസ് പ്രതിയായ സുമിത് ശാക്യയ്ക്ക് ആജീവനാന്ത തടവും ഒന്നര ലക്ഷത്തോളം രൂപ പിഴയും വിധിച്ച്, നീതിന്യായ ചരിത്രത്തിൽ അപൂർവ്വമായ ഈ സന്ദേശം അയച്ചത്. 2023-ൽ നടന്ന Read More…

Crime

കോടതിയിൽ ‘കടുക് പ്രയോഗം’: ജഡ്ജിയുടെ കസേരയിൽ മന്ത്രവാദം നടത്തിയ വൃദ്ധ അറസ്റ്റിൽ!

ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വിചിത്ര സംഭവമാണ് കർണാടകയിലെ ചിക്കബെല്ലാപൂർ അഡീഷണൽ സീനിയർ സിവിൽ ജഡ്ജി കോടതിയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത്. കോടതി മുറിയിൽ നടന്ന ഈ ഞെട്ടിക്കുന്ന കാര്യങ്ങൾ കേൾക്കുന്നവർക്ക് അതൊരു തമാശയായി പോലും തോന്നിയേക്കാം. ചിക്കബെല്ലാപൂരിലെ ഒന്നാം അഡീഷണൽ സീനിയർ സിവിൽ ജഡ്ജ് കോടതിയിലെ ജഡ്ജിയുടെ കസേരയ്ക്ക് മുകളിൽ ഒരു സ്ത്രീ ദുർമന്ത്രവാദം നടത്തുന്ന ദൃശ്യങ്ങൾ അവിടുത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മഞ്ജുള എന്ന അറുപത്തിയഞ്ചുകാരിയാണ് പൂജിച്ച വെളുത്ത കടുക് ജഡ്ജിയുടെ Read More…

Crime

അഭിഭാഷകയെ ഒതുക്കാന്‍ ജഡ്ജി അവരുടെ ചിത്രങ്ങള്‍ വേശ്യാവൃത്തി ചെയ്യുന്നവരുടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു

അഭിഭാഷകയെ ഒതുക്കാന്‍ ജഡ്ജി അവരുടെ ചിത്രങ്ങള്‍ സെക്‌സ്‌വര്‍ക്കേഴ്‌സിന്റെ മെസേജ് ഫോറത്തില്‍ പങ്കുവെച്ചു. ബള്‍ഗേറിയയിലെ സോഫിയയില്‍ നടന്ന സംഭവത്തില്‍ അന്ന ആദമോവയുടെ ചിത്രങ്ങള്‍ വെലിസര്‍ കോസ്റ്റാഡിനോവ് എന്ന ജഡ്ജിയാണ് ടെലിഗ്രാമിലെ ഗ്രൂപ്പില്‍ പങ്കുവെച്ചത്. ലൈംഗികത്തൊഴില്‍ ചെയ്യുന്ന 5,000 അംഗങ്ങളുള്ള ഒരു വേശ്യാവൃത്തി ഗ്രൂപ്പിലായിരുന്നു അഭിഭാഷകയുടെ വിവരങ്ങള്‍ പങ്കുവെച്ചത്. ഇതോടെ ഇവര്‍ക്ക് മണിക്കൂറുകള്‍ ഇടവിട്ട കോളുകളും ഗ്രാഫിക് ചിത്ര സന്ദേശങ്ങളും ലഭിക്കാന്‍ തുടങ്ങി. നൂറോളം അജ്ഞാതരായ പുരുഷന്മാരാണ് തന്നെ രാപ്പകലില്ലാതെ വിളിക്കുകയും നഗ്‌ന ഫോട്ടോകള്‍ അയയ്ക്കുകയും ചെയ്തതെന്ന് അവര്‍ പറഞ്ഞു. Read More…