Movie News

ജോജു ജോര്‍ജ്ജിന് വന്‍ഭാഗ്യം ; ബോളിവുഡിലേക്ക് അരങ്ങേറുന്നു ; അനുരാഗ് കശ്യപിന്റെ സിനിമയിലൂടെ

നടനാകാന്‍ വേണ്ടിവന്ന കഷ്ടപ്പാടുകളെക്കുറിച്ച് നടന്‍ ജോജുജോര്‍ജ്ജ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഒരു സിനിമയില്‍ മുഖം കാണിക്കാന്‍ കഷ്ടപ്പെട്ട ജോജുവിന് ഇപ്പോള്‍ മലയാളത്തിന് പുറമേ അന്യഭാഷകളില്‍ നിന്നുവരെ അവസരങ്ങളാണ്. സൂര്യയുടെ പുതിയ തമിഴ്‌സിനിമയില്‍ പ്രധാനവേഷം ചെയ്യാന്‍ കരാര്‍ ഒപ്പുവെച്ച താരത്തെ തേടി ബോളിവുഡില്‍ നിന്നും അവസരം വന്നിരിക്കുന്നതാണ് ഏറ്റവും പുതിയ വിവരം.

നിര്‍മ്മാതാവും നടനും സംവിധായകനുമൊക്കെയായി ബോളിവുഡിലെ എണ്ണപ്പെട്ട സിനിമാക്കാരില്‍ പേരുള്ള അനുരാഗ് കശ്യപാണ് ജോജുവിന് അവസരും സൃഷ്ടിക്കുന്നത്. ബോളിവുഡ് നടന്‍ ബോബി ഡിയോള്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ജോജു ഒരു പ്രധാന വേഷം ചെയ്യുമെന്നാണ് ടൈംസ് നൗവിന്റെ റിപ്പോര്‍ട്ട് സാന്യ മല്‍ഹോത്രയും (ജവാന്‍, കാതല്‍, ദംഗല്‍), അടുത്തിടെ ഹിറ്റ് വെബ് സീരീസായ റോക്കറ്റ് ബോയ്സിലെ അഭിനയത്തിന് ഏറെ പ്രശംസ നേടിയ നടനും സംഗീതജ്ഞനുമായ സബ ആസാദും സിനിമയിലുണ്ട്.

കഥയുടെ കൃത്യമായ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു ശക്തമായ ത്രില്ലര്‍ ആയിരിക്കുമെന്ന് സംവിധായക ക്യാമ്പില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2018-ല്‍ അനുഷ്‌ക ശര്‍മ്മയുടെ ഹൊറര്‍ ചിത്രമായ പാരിയുടെ തിരക്കഥയെഴുതിയ അഭിഷേക് ബാനര്‍ജിക്കൊപ്പം എന്‍എച്ച് 10, ഉഡ്താ പഞ്ചാബ്, പാടല്‍ ലോക്, കൊഹ്റ എന്നീ ചിത്രങ്ങള്‍ക്ക് പേരുകേട്ട സുദീപ് ശര്‍മയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

സുദീപ് ശര്‍മ്മയും അഭിഷേക് ബാനര്‍ജിയും പങ്കിടുന്ന തിരക്കഥാ രചനാ ചുമതലകള്‍ കാണും. മെയ് 14 ന് മുംബൈയില്‍ ചിത്രീകരണം ആരംഭിച്ചു, 2024 ജൂണില്‍ ചിത്രീകരണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം അവസാനം ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യും.