Featured Fitness

ദൈവത്തില്‍ വിശ്വസിക്കുന്നില്ല…ശരീരമാണ് എന്റെ ക്ഷേത്രം ; ഫിറ്റ്‌നസ് നിലനിര്‍ത്തുന്നത് മതം

തനിക്ക് ദൈവത്തില്‍ വിശ്വാസമിലെലന്നും ശരീരമാണ് തന്റെ ക്ഷേത്രമെന്നും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതാണ് തന്റെ മതമെന്നും ബോളിവുഡ് നടന്‍ ജോണ്‍ ഏബ്രഹാം. ഫിറ്റ്നസ് തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതില്‍ വിശ്വസിക്കുന്ന അദ്ദേഹത്തിന് നന്നായി ചിട്ടപ്പെടുത്തിയ ഒരു വ്യായാമ പദ്ധതിയുണ്ട്. 2025 ഫെബ്രുവരി 24 ന് ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, തന്റെ ’35 വര്‍ഷത്തെ ജിം പ്രതിബദ്ധതയെയും ഫിറ്റ്നസ് തത്ത്വചിന്തയെയും’ കുറിച്ച് നടന്‍ സംസാരിച്ചു.

ദിനചര്യയില്‍ വ്യത്യസ്ത തരം വ്യായാമങ്ങള്‍ ഉള്‍പ്പെടുത്തുന്നു. പരിക്കുകള്‍ ഉണ്ടാകാതെയും ജിമ്മിംഗ്, കാര്‍ഡിയോ, ഫങ്ഷണല്‍ പരിശീലനം എന്നിവ ഉള്‍പ്പെടുന്നു. ദിവസവും ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ അദ്ദേഹം എങ്ങനെ സ്വയം പ്രചോദിപ്പിക്കുന്നു എന്ന ചോദ്യത്തിന് നടന്‍ പറഞ്ഞു:

”ഞാന്‍ പ്രായോഗികമായി ഒരു നിരീശ്വരവാദിയാണ്. എന്റെ ഒരേയൊരു മതം നിങ്ങള്‍ നിങ്ങളെത്തന്നെ പരിപാലിക്കുക എന്നതാണെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ ശരീരം നിങ്ങളുടെ ക്ഷേത്രമാണ്, നിങ്ങള്‍ അത് പരിപാലി ക്കേണ്ടതുണ്ട്. ഞാന്‍ അത് ചെയ്യുന്നത് നാര്‍സിസിസ്റ്റിക് കാരണങ്ങളാലല്ല… ഞാന്‍ എല്ലായ്‌പ്പോഴും ഒരു പരിവര്‍ത്തനാവസ്ഥയിലാണെന്ന് വിശ്വസിക്കാന്‍ ആഗ്രഹിക്കുന്ന തിനാലാണ്. മിക്കപ്പോഴും എന്നെത്തന്നെ പരിപാലിക്കുന്നത് എനിക്ക് ശരിക്കും ഇഷ്ട മാണ്. ഈ സിനിമയ്ക്കോ ആ സിനിമയ്ക്കോ വേണ്ടിയല്ല സിക്സ് പാക്ക് ഉണ്ടാ ക്കുന്നത്. എനിക്ക് അത് ഉണ്ടെങ്കില്‍, കൊള്ളാം. ഫിറ്റാണെങ്കില്‍, കൊള്ളാം.” താരം പറഞ്ഞു.

ജിമ്മില്‍ പോകാന്‍ തോന്നാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ലേ എന്ന് നടനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ”തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി, ശനി, ഞായര്‍ എന്നിങ്ങനെ ആഴ്ചയില്‍ ഇനിയൊരു ദിവസം കൂടിയുണ്ടെങ്കില്‍ ഒരുപക്ഷേ ആ ദിവസവും ഞാന്‍ ജിമ്മില്‍ പോകാന്‍ റെഡിയാണ്. ഏഴ് ദിവസവും, ഞാന്‍ ജിമ്മില്‍ പോകുന്നു… എനിക്ക് മൈഗ്രെയ്ന്‍ പ്രശ്‌നമോ മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ജിമ്മില്‍ പോകാന്‍ കഴിയാതെ വന്നപോലും പകരം ലഘുവായ ഭാരം കുറഞ്ഞ വ്യായാമങ്ങള്‍ ചെയ്യും.” നടന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *