Hollywood

വെറും മൂന്നേ മൂന്ന് മാസം ; ജോ ജോനാസും സ്റ്റോമി ബ്രീയും തമ്മിലുള്ള പ്രണയം അവസാനിച്ചു!

2024 ന്റെ തുടക്കം മുതല്‍ ഹ്രസ്വമായി ഡേറ്റിംഗ് നടത്തിയ ഹോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരങ്ങള്‍ മൂന്ന് മാസം കൊണ്ട് പ്രണയത്തില്‍ നിന്ന് പിന്മാറുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ജോയും സ്റ്റോമിയും അവരുടെ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി പരസ്യമായി പ്രഖ്യാപിച്ചു. വെറും മൂന്ന് മാസം കൊണ്ടാണ് ഇരുവര്‍ക്കും പ്രണയം മടുത്തത്.

മാര്‍ച്ചില്‍ ഇരുവരും ചുംബനം പങ്കിടുന്ന ഫോട്ടോ എടുത്തപ്പോഴാണ് അവരുടെ ബന്ധത്തിന്റെ സ്ഥിരീകരണം വന്നത്. തിരക്കേറിയ ഷെഡ്യൂളുകള്‍ കാരണം ദമ്പതികള്‍ വേറിട്ട വഴിക്ക് പോകാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജോയുടെ തിരക്കേറിയ ഷെഡ്യൂള്‍, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ സോളോ ആല്‍ബത്തിലൂടെ, ഇരുവര്‍ക്കും അവരുടെ പ്രണയം നിലനിര്‍ത്താന്‍ ഒരു വെല്ലുവിളിയായി മാറിയതായി പേജ് സിക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജോനാസ് ബ്രദേഴ്‌സുമായി നിരവധി അടുപ്പമുള്ള പാര്‍ട്ടികളില്‍ കണ്ടതിന് ശേഷം ജോ സ്റ്റോമിയുമായി ഗൗരവത്തിലാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. നടി പ്രിയങ്ക ചോപ്ര തന്റെ ഹാന്‍ഡിലില്‍ സ്റ്റോമിയുടെ ഒരു ക്ലിപ്പ് പങ്കിടുകയും പിന്നീട് അത് നീക്കം ചെയ്യുകയും ചെയ്തതോടെ പ്രണയത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി.

നാല് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2023 സെപ്റ്റംബറില്‍ ഭാര്യ സോഫി ടര്‍ണറില്‍ നിന്ന് വിവാഹമോചനം ജോ പ്രഖ്യാപിച്ചിരുന്നു. സോഫി അതിനുശേഷം പെരെഗ്രിന്‍ പിയേഴ്‌സണുമായി മുന്നോട്ട് പോയി. ജോ സ്‌റ്റോമിയുമായും. രണ്ട് താരങ്ങളും പുതിയ പ്രണയത്തിലേക്ക് നീങ്ങിയിട്ടുണ്ടെങ്കിലും അവര്‍ ഇതുവരെ വിവാഹമോചനം അന്തിമമാക്കിയിട്ടില്ല. രണ്ട് മക്കളെച്ചൊല്ലിയുള്ള പോരാട്ടത്തിലാണ് ദമ്പതികള്‍ ഇപ്പോള്‍.