Movie News

ഓസ്ലറില്‍ മമ്മൂട്ടിയുണ്ടെന്ന് പറഞ്ഞപ്പോള്‍ വിജയ് ക്ക് കൗതുകം ; ചെന്നൈയില്‍ സ്‌ക്രീനിംഗ് വെച്ചെന്ന് ജയറാം

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അന്യഭാഷാ സിനിമകളില്‍ തിരക്കിലായ ജയറാമിന്റെ തിരിച്ചുവരവ് കണ്ട സിനിമയാണ് മിഥുന്‍ മാനുവലിന്റെ ഏബ്രഹാം ഓസ്ലര്‍. വിജയചിത്രങ്ങളുമായി വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രത്തിലെ അതിഥി വേഷം ചിത്രത്തിന് ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ചെന്നെയില്‍ ദളപതി വിജയ്ക്ക് വേണ്ടി സിനിമയുടെ ഒരു പ്രത്യേക ഷോ ചെന്നൈയില്‍ ചെയ്യുമെന്ന് ജയറാം.

ചെന്നൈയില്‍ ദളപതി വിജയ്യ്ക്കൊപ്പം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ കാര്യം പങ്കുവെച്ചപ്പോഴാണ് ജയറാം ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടി സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടെന്ന് അറിഞ്ഞതിനാല്‍ സിനിമ കാണാനുള്ള ആവേശം വിജയ് പ്രകടിപ്പിച്ചെന്നാണ് ജയറാം പറഞ്ഞത്. മദ്രാസില്‍ ഗോട്ടിന്റെ സെറ്റില്‍ വെച്ച് സിനിമയുടെ കാര്യം ജയറാം വിജയ് യോട് പറഞ്ഞു.

”സിനിമ റിലീസ് ചെയ്‌തെന്ന് പറഞ്ഞയുടന്‍ അദ്ദേഹം ഓടിവന്ന് മമ്മൂട്ടി സാര്‍ അഭിനയിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടി സാര്‍ അഭിനയിച്ചിട്ടുണ്ടെങ്കില്‍, തീര്‍ച്ചയായും ഞാന്‍ ഈ സിനിമ കാണുമെന്നും അദ്ദേഹം തന്റെ റോളില്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്‌തേക്കുമെന്നും പറഞ്ഞു. അവിടെ അദ്ദേഹത്തിന് വേണ്ടി ഒരു സ്‌ക്രീനിംഗ് സംഘടിപ്പിച്ചിട്ടുണ്ടെന്ന് ജയറാം പറഞ്ഞു.

മിഥുന്‍ മാനുവല്‍ തോമസ് സഹനിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച സൈക്കോളജിക്കല്‍ മെഡിക്കല്‍ ക്രൈം ത്രില്ലര്‍ ചിത്രമാണ് എബ്രഹാം ഓസ്ലര്‍. ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ തിരക്കഥയെഴുതി, പ്രതിഭാധനനായ ജയറാമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, സെന്തില്‍ കൃഷ്ണ, ആര്യ സലിം, അനൂപ് മേനോന്‍, ജഗദീഷ്, ദിലീഷ് പോത്തന്‍ എന്നിവരാണ് അഭിനയിക്കുന്നത്. മമ്മൂട്ടി ചിത്രത്തില്‍ ഒരു അതിഥിവേഷത്തില്‍ എത്തുന്നുണ്ട്.