ഇന്ത്യ സിനിമകളില്‍ അടുത്ത കാലത്ത് ഏറ്റവും ഉയര്‍ന്ന പ്രതിഫലം നല്‍കിയ ചിത്രങ്ങളില്‍ ഒന്നാണ് ജവാന്‍. റിലീസ് ചെയ്ത് ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഷാരുഖ് ഖാനാണ് ജവാനില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഷാരൂഖിെനാപ്പം നിരവധി താരങ്ങളും ജവാനില്‍ അണിനിരന്നു. നയന്‍താര, വിജയ് സേതുപതി, പ്രിയമണി, യോഗി ബാബു, ജാഫര്‍ സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ ഉണ്ടായിരുന്നു. ജവാനില്‍ താരങ്ങള്‍ ലഭിച്ച പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഹിന്ദിയില്‍ നയന്‍തരയുടെ ആദ്യ ചിത്രമാണ് ഇത് എങ്കിലും ഇതിനോടകം തമിഴില്‍ സ്ഥാനം കണ്ടെത്തിയ നയന്‍താരയ്ക്ക് അവിെട മികച്ച പ്രതിഫലവും ലഭിക്കുന്നുണ്ട്. നര്‍മ്മദ റായ് എന്ന കഥാപാത്രത്തെയാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നയന്‍താരയ്ക്ക് 10 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചത് എന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ചിത്രത്തില്‍ ഷാരുഖ് ഖാന് മികച്ച എതിരാളിയായി എത്തിയ കാളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് വിജയ് സേതുപതിക്ക് 21 കോടി രൂപ പ്രതിഫലമായി ലഭിച്ചു എന്ന് റിപ്പോര്‍ട്ട് ഉണ്ട്്. ജവാനില്‍ നായകാനായി എത്തി ഷാരുഖ് ഖാന് ലഭിച്ച പ്രതിഫലം 100 കോടിയാണ് എന്നും പറയുന്നു. റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റാണ് ജവാന്‍ നിര്‍മിച്ചിരിക്കുന്നത്. നയന്‍താരയുടെ പോലെ തന്നെ സംവിധായകന്‍ അറ്റ്‌ലിയുടെയും ആദ്യ ഹിന്ദി ചിത്രമാണ് ജവാന്‍. എന്നാല്‍ വിജയ് സേതുപതിയുടെ രണ്ടാമത്തെ ചിത്രമാണ് ഇത്.