Movie News

ബോക്സോഫീസില്‍ കിംഗ്ഖാന്റെ വിളയാട്ടം; അഞ്ചാം ദിനത്തില്‍ 550 കോടിയും കടന്ന് ജവാന്‍

ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ് ഷാരുഖ് ഖാന്‍ (Shah Rukh Khan) ചിത്രം ജവാന്‍ (Jawan). ആദ്യദിനം തന്നെ 129 കോടി കളക്ട് ചെയ്ത ചിത്രം ആഭ്യന്തര കളക്ഷനില്‍ 300 കോടി കടന്നിരിക്കുകയാണ്. 2023-ല്‍ ഇന്ത്യയില്‍ 300 കോടി കടക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ജവാന്‍. റിലീസ് ചെയ്ത് അഞ്ചാംദിനം പിന്നിടുമ്പോള്‍ ജവാന്‍ ആഗോളതലത്തില്‍ 550 കോടിരൂപയാണ് നേടിയിരിക്കുന്നത്.

ഇതുവരെയുള്ള കണക്കെടുത്താൽ ഒരു ഇന്ത്യയില്‍ രു ചിത്രത്തിനു ലഭിച്ച ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ജവാൻ സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 7 നാണ് മൂന്നു ഭാഷകളിലായി ‘ജവാൻ’ ലോകമമ്പാടും റിലീസ് ചെയ്തത്. റെഡ് ചില്ലീസ് എന്റർടൈൻമെന്റ് അവതരിപ്പിച്ച ‘ജവാൻ’ തമിഴ് സംവിധായകന്‍ അറ്റ്ലീയുടെ ആദ്യ ഹിന്ദി സിനിമയാണ്. ഗൗരി ഖാനും ഗൗരവ് വർമയും ചേർന്നാണ് ചിത്രം നിർമിച്ചത്.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രത്തില്‍ ഷാരുഖ് ഖാനാണ് നായകന്‍ വില്ലനായി എത്തുന്നത് വിജയ് സേതുപതിയാണ്, നയന്‍താരയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രെത്ത അവതരിപ്പിക്കുന്നു. നയന്‍താരയുടെ ആദ്യ ഹിന്ദി ചി്രതം കൂടിയാണ് ജവാന്‍.