Movie News

കുതിപ്പ് തുടര്‍ന്ന് ജവാന്‍, ഇതുവരെ നേടിയത് 1117 കോടി

റിലീസ് ചെയ്ത് 33 ദിവസം പിന്നീടുമ്പോഴും ജവാന്‍ കുതിപ്പ് തുടരുകയാണ്. പല റക്കോര്‍ഡുകളും തകര്‍ത്തു മുന്നേറുന്ന ചിത്രം റിലീസ് ചെയ്തപ്പോള്‍ മുതല്‍ സ്ഥിരതയുള്ള പ്രകടനം കാഴ്ചവച്ചു. ലോകമെമ്പാടുമായി ഏകദേശം 1117 കോടിയാണ് ഇതുവരെ ഷാരുഖ് ഖാന്‍ ചിത്രം ജവാന്‍ നേടിയത്. 129 കോടി നേടിക്കൊണ്ട് ഒരു ഹിന്ദി ചിത്രത്തിന്റെ ഏറ്റവും മികച്ച ഓപ്പണിങ്ങായിരുന്നു ജവാന് ലഭിച്ചത്.

ജര്‍മനിയില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ രണ്ടാമെത്ത ഇന്ത്യന്‍ ചിത്രം കൂടിയാണ് ജവാന്‍. ഇന്ത്യയില്‍ നിന്ന് 625 കോടിയാണ് ജവാന്‍ നേടിയിരിക്കുന്നത്. തമിഴ് സംവിധായന്‍ ആറ്റ്‌ലിയുടെ ആദ്യ ഹിന്ദി ചിത്രമാണ് ജവാന്‍. തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയും വിജയ്‌സേതുപതിയും ദീപിക പദുക്കോണും ചിത്രത്തില്‍ പ്രധാന േവഷത്തില്‍ എത്തുന്നു.