Good News

ജപ്പാനിലെ ‘ഏറ്റവും പിശുക്കി’ ദിവസം ചെലവാക്കുന്നത് 1.4 ഡോളര്‍; മിച്ചം പിടിച്ചത് മൂന്ന് വീടു വാങ്ങാനുള്ള കാശ്

ജപ്പാനിലെ ഏറ്റവും പിശുക്കിയെന്നാണ് 37-കാരിയായ റിയല്‍ എസ്റ്റേറ്റ് ഏജന്റ് സക്കി തമോഗാമിയെ വിളിക്കാന്‍ കഴിയുക. ഭക്ഷണം, വസ്ത്രം, സ്വയം പരിചരണം തുടങ്ങിയ കാര്യങ്ങള്‍ക്കായി കഴിയുന്നത്ര കുറച്ച് പണം ചെലവഴിക്കുന്ന ഇവര്‍ ജപ്പാനിലെ ഏറ്റവും മിതവ്യയമുള്ള ശീലം കൊണ്ട് വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്നത് മൂന്ന് വീടുകള്‍. ഇവയില്‍ ആദ്യത്തേത് മിച്ചംപിടിച്ച് ഇവര്‍ കണ്ടെത്തിക്കഴിഞ്ഞു.

തന്റെ ചെലവുചുരുക്കല്‍ പരിപാടി മൂലം. മൂന്ന് വീടുകള്‍ വാങ്ങാന്‍ ആവശ്യമായ പണം ലാഭിക്കാന്‍ സമാഹരിക്കാനായതായി അവള്‍ അവകാശപ്പെടുന്നു. 19 വയസ്സുള്ളപ്പോള്‍ മുതല്‍ തുടങ്ങിയ പിശുക്കില്‍ തമോഗാമിയുടെ ട്രിക്കുകള്‍ സിംപിളാണ്. ആദ്യം ചെയ്തത് പുതിയ വസ്ത്രങ്ങള്‍ വാങ്ങുന്നത് നിര്‍ത്തുക എന്നതായിരുന്നു. പകരം കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കൈനീട്ടമായി കിട്ടിയ വസ്ത്രങ്ങള്‍ ഒപ്പം തന്റെ തന്നെ പഴകിയതും കീറാത്തതുമായ നിലവിലുള്ളതുമായ വസ്ത്രങ്ങള്‍ കരുതലോടെ ഉപയോഗിക്കാനും തുടങ്ങി.

രണ്ടാമത്തെപടി ഭക്ഷണച്ചെലവ് കുറയ്ക്കുന്നതായിരുന്നു. പ്രധാനമായും ഉഡോണ്‍ നൂഡില്‍സ്, ടോസ്റ്റ്, കിഴിവുള്ള മുള്ളങ്കി എന്നിവയെ ഉപജീവനത്തിനായി പ്രധാനമായും താരതമ്യേനെ വിലകുറഞ്ഞ ഭക്ഷണത്തെ ആശ്രയിച്ചു. എട്ടു വര്‍ഷത്തെ മിതവ്യയ ജീവിതത്തിന് ശേഷം, തമോഗാമിക്ക് തന്റെ ആദ്യ വീട് വാങ്ങാന്‍ കഴിഞ്ഞു, 2019 ആയപ്പോഴേക്കും മൂന്ന് വീടുകള്‍ സ്വന്തമാക്കാനുള്ള പണം അവള്‍ നേടിയിരുന്നു.