Oddly News

കഴിഞ്ഞ 5വര്‍ഷമായി ജപ്പാന്‍കാരന്‍ യാത്ര ചെയ്യുന്നു; ഉറങ്ങിയത് 500 വ്യത്യസ്തവീടുകളില്‍

ഉണ്ടായിരുന്ന വലിയ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് പുറത്ത് തൂക്കുന്ന ബാഗില്‍ കൊള്ളാവുന്ന അത്യാവശ്യ വസ്തുക്കള്‍ ഒഴികെ ഉള്ള സ്വത്തുക്കളെല്ലാം വിറ്റഴിച്ച് ജപ്പാന്‍ ചുറ്റാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് 33 കാരനായ ജപ്പാന്‍കാരന്‍ ഷുറഫ് ഇഷിദ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അപരിചിതരായ മനുഷ്യരുടെ 500 വ്യത്യസ്ത വീടുകളിലാണ് ഇദ്ദേഹം ഉറങ്ങിയത്.

അപരിചിതരോട് തന്നെ ഉറങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് ഇദ്ദേഹം ഓരോ രാത്രികളിലും അതിന് അവസരം തേടുന്നത്. തന്റെ സമ്പാദ്യം ഉപയോഗിച്ച് സഞ്ചരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ചെലവുകളില്‍ ഏറ്റവും പ്രശ്‌നം താമസസൗകര്യം ആയിരുന്നു. അതിനാല്‍ 33-കാരന്‍ സൗജന്യമായി തല ചായ്ക്കുന്നതിനുള്ള ഒരു സമര്‍ത്ഥമായ മാര്‍ഗം അദ്ദേഹം കണ്ടെത്തി.

എല്ലാ ദിവസവും തിരക്കേറിയ സ്ഥലങ്ങളില്‍ ചെന്ന് ‘ദയവായി ഈ രാത്രിയില്‍ എന്നെ താമസിക്കാന്‍ അനുവദിക്കൂ!’ എന്നെഴുതിയ പ്ലക്കാര്‍ഡുമായി മണിക്കൂറുകള്‍ നില്‍ക്കുകയും സ്വീകരിക്കാന്‍ സന്നദ്ധനായ ഒരാളെ കണ്ടുമുട്ടുകയും ചെയ്യും. മിക്കവാറും സംസാരിക്കാന്‍ ആളെ ആവശ്യമുള്ള ഏകാന്തമായ വീട്ടുടമസ്ഥരാകും ഈ ചുമതല ഏറ്റെടുക്കുക. ഇഷിദയ്ക്ക് അവസരം കിട്ടാതെ പോകുന്ന സാഹചര്യം അപൂര്‍വ്വമാണ്.

താന്‍ വളരെ ലജ്ജാശീലനും ഏകാന്തതയുള്ളവനുമായിരുന്നു, എന്നാല്‍ യൂണിവേഴ്‌സിറ്റി ദിവസങ്ങളില്‍ തായ്വാനിലേക്ക് പോയപ്പോഴാണ് യാത്ര എന്ന ആശയം ഇഷിദയ്ക്ക് ഉദിച്ചത്. എല്ലാം മാറിമറിഞ്ഞു, അവിടെ ആളുകളെ കണ്ടുമുട്ടുകയും രുചികരമായ ഭക്ഷണം കഴിക്കുകയും ചെയ്തതോടെ അയാള്‍ക്ക് യാത്രകളോട് ഭ്രമമായി.

അതിനാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ശേഷം ‘ലോകമെമ്പാടും സഞ്ചരിക്കാന്‍ പണം ഉണ്ടാക്കുക’ എന്ന ലക്ഷ്യത്തോടെ ഒരു ജാപ്പനീസ് കോര്‍പ്പറേഷനില്‍ അദ്ദേഹത്തിന് ജോലി ചെയ്തു. 28-ാം വയസ്സില്‍ അദ്ദേഹം ജോലി ഉപേക്ഷിച്ചു, അന്നുമുതല്‍ യാത്ര ചെയ്യുന്നു. അവന്റെ സമ്പാദ്യം കുറയുന്നുണ്ടെങ്കിലും, ജോലിയിലേക്ക് മടങ്ങാന്‍ അദ്ദേഹത്തിന് ഉദ്ദേശ്യമില്ല, പകരം തന്റെ തനതായ ജീവിതശൈലി നിലനിര്‍ത്താന്‍ കഴിയുന്നത്ര പണം ലാഭിക്കാന്‍ ശ്രമിക്കുന്നു.

താന്‍ ഇടപഴകുന്ന പല വീട്ടുടമസ്ഥരും അവരുടെ പ്രശ്‌നങ്ങള്‍ തന്നോട് തുറന്നുപറയുകയും അവര്‍ക്ക് സഹിക്കേണ്ടി വന്ന രഹസ്യങ്ങളും പ്രയാസങ്ങളും പങ്കുവെക്കുകയും ചെയ്യുന്നു. എന്നാല്‍ താന്‍ ഒരിക്കലും സഹാനുഭൂതി കാണിക്കുന്നില്ലെന്നും പ്രോത്സാഹന വാക്കുകള്‍ നല്‍കുന്നില്ലെന്നും ഇഷിദ പറയുന്നു.

പകരം, അവന്‍ അവരെ ശ്രദ്ധിക്കുകയും നേരിട്ടുള്ള ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുമെന്നും അത് അവരില്‍ ഭൂരിഭാഗവും ആസ്വദിക്കാറുണ്ടെന്നും ഇത് ആശയവിനിമയത്തെ കൂടുതല്‍ യഥാര്‍ത്ഥമാക്കുമെന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *