ഗുജറാത്തിലെ ‘സ്വർഗ്ഗത്തിലേക്കുള്ള പാത’ എന്ന് വിളിക്കപ്പെടുന്ന 30 കിലോമീറ്റർ നീളമുള്ള മനോഹരമായ പാതയുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. യുനെസ്കോ പൈതൃക പട്ടികയിലുള്ള ധോളാവീരയെ ഖാവ്ദയുമായി ബന്ധിപ്പിക്കുന്ന ഈ പാത സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറിയിരിക്കുന്നു. ഉപ്പുവെള്ളം നിറഞ്ഞ വെള്ളമണൽ പരപ്പിന് നടുവിലൂടെ അനന്തമായി നീളുന്ന ഈ പാതയുടെ കാഴ്ച അതിമനോഹരമാണ്. റോഡിന് ഇരുവശവും കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന ഉപ്പുപാടങ്ങൾ നീലാകാശത്തെ പ്രതിഫലിപ്പിക്കുന്ന കാഴ്ച സ്വർഗ്ഗീയമായ അനുഭവം നൽകുന്നതിനാലാണ് ഇതിന് ഈ പേര് ലഭിച്ചത്. Read More…
Tag: traveller
ഒരിക്കല്‍പോലും വിമാനം കയറിയില്ല ; ട്രെയിനും ബസും കപ്പലുമായി തോര്‍ ലോകം മുഴുവന്‍ ചുറ്റി
വിമാനത്തില്‍ ചവിട്ടാതെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നത് സങ്കല്‍പ്പിക്കുക. അസാധ്യമായി തോന്നും, അല്ലേ? പക്ഷേ ഡാനിഷ്‌കാരനായ തോര്‍ പെഡേഴ്സണ് അത് പ്രശ്‌നമേയല്ല. ഒരിക്കല്‍ പോലും വിമാനം കയറാതെ ലോകത്തെ സ്വന്തം രീതിയില്‍ പര്യവേക്ഷണം ചെയ്ത തോറിന്റേത് അതുല്യമായ കഥയാണ്. 2013-ല്‍, തോര്‍ പെഡേഴ്സണ്‍ പറക്കാതെ ഭൂമിയിലെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തില്‍ ഡെന്‍മാര്‍ക്കിലെ തന്റെ സുഖപ്രദമായ ജോലി പോലും ഉപേക്ഷിക്കുകയുണ്ടായി. ഓരോ രാജ്യത്തും കുറഞ്ഞത് 24 മണിക്കൂറെങ്കിലും ചെലവഴിക്കുക, മുന്നോട്ട് പോകുക, ദൗത്യം പൂര്‍ത്തിയാകുമ്പോള്‍ Read More…
കഴിഞ്ഞ 5വര്‍ഷമായി ജപ്പാന്‍കാരന്‍ യാത്ര ചെയ്യുന്നു; ഉറങ്ങിയത് 500 വ്യത്യസ്തവീടുകളില്‍
ഉണ്ടായിരുന്ന വലിയ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് പുറത്ത് തൂക്കുന്ന ബാഗില്‍ കൊള്ളാവുന്ന അത്യാവശ്യ വസ്തുക്കള്‍ ഒഴികെ ഉള്ള സ്വത്തുക്കളെല്ലാം വിറ്റഴിച്ച് ജപ്പാന്‍ ചുറ്റാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് 33 കാരനായ ജപ്പാന്‍കാരന്‍ ഷുറഫ് ഇഷിദ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അപരിചിതരായ മനുഷ്യരുടെ 500 വ്യത്യസ്ത വീടുകളിലാണ് ഇദ്ദേഹം ഉറങ്ങിയത്. അപരിചിതരോട് തന്നെ ഉറങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് ഇദ്ദേഹം ഓരോ രാത്രികളിലും അതിന് അവസരം തേടുന്നത്. തന്റെ സമ്പാദ്യം ഉപയോഗിച്ച് സഞ്ചരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ചെലവുകളില്‍ ഏറ്റവും പ്രശ്‌നം Read More…



