Oddly News

ഒറ്റയിരുപ്പില്‍ 100 ബര്‍ഗറുകള്‍ കഴിച്ച ജപ്പാന്‍കാരി ‘തീറ്റമത്സരം’ നിര്‍ത്തി; 40 തികഞ്ഞു, ഇനി ആരോഗ്യം നോക്കണം

ഒറ്റയിരിപ്പില്‍ 100 ബര്‍ഗറുകള്‍ കഴിച്ച് വന്‍പ്രചാരം നേടിയ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ‘തീറ്റ മത്സര’ ത്തില്‍ നിന്നും വിരമിക്കുന്നു. അമിതമായ ഭക്ഷണശീലം പ്രദര്‍ശിപ്പിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ 5.2 ദശലക്ഷം ഫോളോവേഴ്സ് ഉള്ള ജാപ്പനീസ് യുവതി യുക കിനോഷിതയാണ് മത്സരാധിഷ്ഠിത ഭക്ഷണം കഴിക്കുന്ന ശീലം ഉപേക്ഷിക്കുന്നത്. ഫെബ്രുവരി 4 ന് 40 വയസ്സ് തികഞ്ഞ ഇവര്‍ ഇനി തീറ്റമത്സരത്തിന് പോകുന്നത് ആരോഗ്യത്തെ ശക്തമായി ബാധിക്കാനും മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും ഭയന്നാണ് പരിപാടി നിര്‍ത്തുന്നത്.

ഭക്ഷണം കഴിക്കുന്ന ‘മാനസികരോഗ’ത്തില്‍നിന്നും കരകയറാന്‍ താന്‍ ഏറെ ബുദ്ധിമുട്ടുയും സമയമെടുക്കുകയും ചെയ്തതായി ഇവര്‍ പറഞ്ഞു. ഇനി തീറ്റമത്സരം ഉപേക്ഷിക്കാനും ശിഷ്ടകാലം വളര്‍ത്തുപൂച്ചകള്‍ക്കൊപ്പം ജീവിതം ചെലവഴിക്കാനുമാണ് താല്‍പ്പര്യമെന്ന് ലോകപ്രശസ്ത ഈറ്റിംഗ് ഇന്‍ഫ്‌ലുവന്‍സര്‍ പറഞ്ഞു. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ തിരിച്ചെത്തി മാസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 1 ന് യുക കിനോഷിത തന്റെ പ്രഖ്യാപനം ഓണ്‍ലൈനില്‍ നടത്തി.

ബൈപോളാര്‍ അഫക്റ്റീവ് ഡിസോര്‍ഡര്‍ ബാധിച്ച് വീട്ടില്‍ ഒതുങ്ങിനിന്നാണ് അവള്‍ ആ സമയം ചെലവഴിച്ചത്. ”ഫെബ്രുവരി 4 ന് എനിക്ക് 40 വയസ്സ് തികയും, ഒരു വലിയ ഭക്ഷണക്കാരനായി ജോലി തുടരുന്നത് എനിക്ക് ശരിക്കും ബുദ്ധിമുട്ടാണ്,” കിനോഷിത തനിക്ക് ഏറ്റവും പ്രചാരമുള്ള ഒരു പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പറഞ്ഞു. ‘വലിയ വയറിലെ രാജാവ്’ എന്ന നിലയിലുള്ള അവളുടെ കരിയര്‍ 2009-ല്‍ ജാപ്പനീസ് റിയാലിറ്റി ഷോയായ ദി ബാറ്റില്‍ ഓഫ് ബിഗ് ഈറ്റേഴ്സില്‍ നിന്നുമായിരുന്നു തുടങ്ങിയത്.

മത്സരത്തില്‍ വിജയിച്ചില്ലെങ്കിലും അവളുടെ വന്‍തോതിലുള്ള ഭക്ഷണ ഉപഭോഗവും അവളുടെ മെലിഞ്ഞ ഉയരം കൂടിയ ശരീരവും പുഞ്ചിരിയും ശ്രദ്ധ ആകര്‍ഷിച്ചു. പിന്നീട് 2014 ല്‍ അമിതഭക്ഷണവുമായി കിനോഷിത 2014 ല്‍ സ്വന്തം ഓണ്‍ലൈന്‍ ചാനല്‍ ആരംഭിച്ചു. 600 വറുത്ത കോഴികള്‍, അല്ലെങ്കില്‍ 100 ബര്‍ഗറുകള്‍, അല്ലെങ്കില്‍ 5 കിലോ സ്റ്റീക്ക്, അല്ലെങ്കില്‍ 5 കിലോ റമണ്‍ എന്നിവ ഒറ്റയിരിപ്പില്‍ തീര്‍ത്തു.

ഒരു വീഡിയോയില്‍, അവള്‍ സ്വയം 6 കിലോ മിസോ സൂപ്പിനൊപ്പം 50 മുട്ടകള്‍ കലര്‍ത്തിയ കൊറിയന്‍ അരി വിഭവമായ ബിബിംബാപ്പ് കഴിച്ചു.
കിനോഷിതയ്ക്ക് 158 സെന്റീമീറ്റര്‍ ഉയരമുണ്ട്, വളരെക്കാലം 47 കിലോയില്‍ തുടര്‍ന്നു, അമിതമായി ഭക്ഷണം കഴിക്കുമ്പോള്‍ അവള്‍ ഒരു ഭക്ഷണത്തില്‍ 5,000 മുതല്‍ 20,000 കലോറി വരെ കഴിച്ചുവെന്ന് കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഓണ്‍ലൈന്‍ ഉള്ളടക്കം അപ്ലോഡ് ചെയ്യുന്നത് നിര്‍ത്തി ഓഗസ്റ്റില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. മാനസിക രോഗത്തില്‍ നിന്ന് പതുക്കെ സുഖം പ്രാപിക്കുന്നു എന്നും ഒരിക്കലും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല എന്നും പൂച്ചകളോടൊപ്പം, സന്തുഷ്ടയും സംതൃപ്തയുമാണെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *