ആദ്യ മത്സരത്തില്‍ ഓക്‌ലന്റ് സിറ്റിയെ തകര്‍ത്തുവാരിയ ബയേണ്‍ മ്യൂണിക് ക്ലബ്ബ് ലോകകപ്പിന്റെ ആദ്യ മത്സരം ചരിത്രപ്രസിദ്ധമായ വിജയമായപ്പോള്‍ അവരുടെ താരമായ ജമാല്‍ മുസിയാല തന്റെ പേര് ചരിത്ര പുസ്തകത്തില്‍ രേഖപ്പെടുത്തി. പകരക്കാരനായി കളത്തിലെത്തി ഹാട്രിക് നേടിയ ക്ലബ്ബ് ലോകകപ്പിലെ ആദ്യ താരമായിട്ടാണ് മുസിയാല മാറിയത്.
ജര്‍മ്മന്‍ക്ലബ്ബ് എതിര്‍ടീമിനെ ഏകപക്ഷീയമായ പത്തുഗോളിന് തകര്‍ത്ത മത്സരത്തില്‍ 61-ാം മിനിറ്റില്‍ ഹാരി കെയ്നിന് പകരക്കാരനായ മുസിയാല 17 മിനിറ്റിനുള്ളില്‍ ഹാട്രിക്ക് നേടി വമ്പന്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. മുസിയാല കളത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ ബയേണ്‍ ആറു ഗോളുകള്‍ അടിച്ചിരുന്നു. എന്നാല്‍ 61-ാം മിനിറ്റില്‍ ബെഞ്ചില്‍ നിന്ന് വന്നതിന് തൊട്ടുപിന്നാലെ താരം 67-ാം മിനിറ്റില്‍ ഗോളടിച്ചു. 73-ാം മിനിറ്റിലും 84-ാം മിനിറ്റിലും അദ്ദേഹം ഒരിക്കല്‍ കൂടി ഗോള്‍ നേടി.
ക്ലബ് ലോകകപ്പില്‍ ഹാട്രിക് നേടുന്ന ചരിത്രത്തിലെ അഞ്ചാമത്തെ മാത്രം താരമായി മുസിയാല. മത്സരത്തിന്റെ ചരിത്രത്തില്‍ പകരക്കാരനായി ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ കളിക്കാരനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കൊപ്പം ആദ്യ പകുതിക്ക് ശേഷം ഹാട്രിക് നേടുന്ന രണ്ടാമത്തെ കളിക്കാരനും ആയി മാറി. അധികസമയത്താണ് റൊണാള്‍ഡോ രണ്ട് ഗോളുകള്‍ നേടിയത്. അതായത് മത്സരത്തിലെ രണ്ടാം പകുതിയില്‍ ഹാട്രിക്ക് നേടിയ ആദ്യ കളിക്കാരനാണ് മുസിയാല.
2018 അബുദാബിയില്‍ നടന്ന സെമി ഫൈനലില്‍ കാഷിമ ആന്റ്ലേഴ്സിനെതിരെ റയല്‍ മാഡ്രിഡിനായി കളിക്കുമ്പോള്‍ ഗാരെത് ബെയ്ലിന് (11 മിനിറ്റ്) ശേഷമുള്ള ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഹാട്രിക്കാണ് മുസിയാലയുടെ ഹാട്രിക്ക്. ഫിഫ ക്ലബ് ലോകകപ്പ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിന്റെ റെക്കോര്‍ഡും ഇത് സ്ഥാപിച്ചു, മുസിയാല ഹാട്രിക് നേടിയപ്പോള്‍ തോമസ് മുള്ളര്‍, കിംഗ്സ്ലി കോമന്‍, മൈക്കല്‍ ഓള്‍സി എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി. സോച്ച ബോയിയും ഒരു ഗോള്‍ നേടി, എന്നാല്‍ ഹാരി കെയ്ന്‍ ഗോള്‍ രഹിതമായി.




