2025 ലെ ഐപിഎല്‍ അടുക്കുമ്പോള്‍, ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ട് യുവ ബാറ്റ്സ്മാന്‍മാരിലാണ് ആരാധകരുടെ കണ്ണ്. ആഭ്യന്തര, അന്തര്‍ദേശീയ വേദികളില്‍ തിളങ്ങിക്കൊണ്ടിരിക്കുന്ന യശസ്വി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലും മികച്ച ഓപ്പണിംഗ് പ്രതിഭകളായി സ്വയം സ്ഥാപിച്ചു. ഐപിഎല്ലിന്റെ അടുത്ത സീസണ്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ ഇരുവരും കളിച്ച 53 ഐപിഎല്‍ താരതമ്യപ്പെടുത്തു കയാണ്. സ്ഥിതിവിവരക്കണക്കനുസരിച്ച് ആരാണ് മുന്നിലെന്ന് നിര്‍ണ്ണയിക്കാന്‍ ആരാധകര്‍ കണക്കുകള്‍ കൂട്ടുകയാണ്.
റണ്‍സ് വര്‍ദ്ധനയുടെ കാര്യത്തില്‍ ജയ്സ്വാളിന് മുന്‍തൂക്കമുണ്ട്. ഗില്ലിനേക്കാള്‍ മികച്ച ശരാശരിയുണ്ടെന്നും അനുമാനിക്കാം. സ്‌ട്രൈക്ക് റേറ്റിലും ജയ്സ്വാള്‍ തന്റെ എതിരാ ളിയെ മറികടക്കുന്നു. കൂടാതെ, 9 അര്‍ദ്ധ സെഞ്ച്വറികളും 2 സെഞ്ച്വറികളും നേടിയി ട്ടു ള്ള ജയ്സ്വാള്‍, ആക്രമണാത്മക തുടക്കം നല്‍കാനും ടീമിനായി ദീര്‍ഘമായ ഇന്നിംഗ്സു കള്‍ നിര്‍മ്മിക്കാനും കഴിയുന്ന വിശ്വസനീയനായ ഒരു ഓപ്പണറാണ്. 53 ഇന്നിംഗ്സുകളില്‍ 11 തവണ പൂജ്യത്തിന് പുറത്തായിട്ടുള്ള ജെയ്‌സ്വാള്‍ 11 അര്‍ദ്ധ-പൂര്‍ണ്ണ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.
മുംബൈയ്‌ക്കെതിരേയാണ് ജെയ്‌സ്വാള്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടു ള്ളത്. ഏഴു മത്സരങ്ങളില്‍ 175.78 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 283 റണ്‍സ് നേടിയി ട്ടുണ്ട്. മറുവശത്ത് ഗില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത് സണ്‍റൈ സേഴ്സ് ഹൈദരാ ബാദിനെതിരെയാണ്. 112.6 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 232 റണ്‍സ് നേടിയ ഗില്‍ തന്റെ ഏറ്റവും വിജയകരമായ ഇന്നിംഗ്സ് നേടി. അടിത്തറ കെട്ടിപ്പടുക്കുന്നതിലും കൂടുതല്‍ റണ്‍സ് നേടുന്നതിലും മികച്ച സ്‌ട്രൈക്ക് റേറ്റിലും രണ്ട് ബാറ്റ്സ്മാന്മാരും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും, ജയ്സ്വാളിനാണ് മുന്‍തൂക്കം.
സ്ഥിതിവിവരക്കണക്കുകള്‍ താരതമ്യം ചെയ്ത ശേഷം, ഓപ്പണര്‍ എന്ന നിലയില്‍ മികച്ച ശരാശരി, സ്‌ട്രൈക്ക് റേറ്റും സ്ഥിരതയും ഉള്ള യശസ്വി ജയ്സ്വാള്‍ ശുഭ്മാന്‍ ഗില്ലിനേക്കാള്‍ വ്യക്തമായ മുന്‍തൂക്കം നേടിയിട്ടുണ്ട്. അതേസമയം വമ്പന്മാരായ സിഎസ്‌കെ, സണ്‍റൈസേഴ്സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്സ് എന്നിവയ്ക്കെതിരായ പ്രകടനങ്ങള്‍ നോക്കിയാല്‍ ഗില്ലാണ് ഒരുപടി മുന്നില്‍ നില്‍ക്കുന്നതെന്ന് കാണാം.