തന്റെ സ്വകാര്യജീവിതം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കുള്ള മറുപടിയുമായി ഗായിക അഭയ ഹിരണ്‍മയി. എല്ലാവരെയും പോലെ ജീവിതത്തിലെ പല ഘട്ടങ്ങളിലും തനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും അതിന്റെ പേരില്‍ കുറ്റബോധം തോന്നിട്ടില്ലായെന്നും അഭയ പറയുന്നു. ഗായികയുടെ പ്രതികരണ കുറിപ്പ് പുതുപുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു.
”ഇപ്പോള്‍ എന്നെ കൂടുതല്‍ സന്തോഷവതിയായി കാണുന്നുവെന്ന് ആളുകള്‍ പറയുന്നു. എപ്പോഴും സന്തോഷമുള്ള കുട്ടിയാണ് ഞാനെന്ന് എന്റെ അമ്മ പറയുന്നത് പോലെ.എന്തായാലും എനിക്ക് തിരിച്ചടികള്‍ ഉണ്ടായിരുന്നു, പക്ഷേ എന്റെ സന്തോഷം ഒരിക്കലും ആരെയും ആശ്രയിച്ചിരുന്നില്ല . ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ നിങ്ങള്‍ക്കെല്ലാം സംഭവിക്കുന്നത് പോലെ എനിക്കും തെറ്റുകള്‍ പറ്റിയട്ടുണ്ട്. ജീവിതം എല്ലായ്പ്പോഴും മികച്ച പാഠങ്ങള്‍ പഠിപ്പിക്കുകയാണ്. തെറ്റുകള്‍ വരുത്തുക, അതില്‍ നിന്ന് പഠിക്കുക, മറ്റൊരു തെറ്റ് വരുത്തുക, അതില്‍ നിന്ന് പഠിക്കുക …അങ്ങനെയാണ് നമ്മള്‍ നമ്മുടെ ജീവിതത്തെ ജീവിക്കേണ്ടത്. നിങ്ങള്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങള്‍ ജീവിക്കുക .” എന്നായിരുന്നു അഭയ ഹിരണ്‍മയിയുടെ കുറിപ്പ്.
ഇതിനോടകം തന്നെ ഈ കുറിപ്പ് ചര്‍ച്ചയായി. ഗായികയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത് നിരവധി പേരാണ്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഗോപി സുന്ദറുമായുള്ള പ്രണയവും വേര്‍പിരിയലുമൊക്കെ വലിയ ചര്‍ച്ചയായിരുന്നു.ഗായികയ്‌ക്കെതിരെ വന്‍ തോതില്‍ വിമര്‍ശനങ്ങളുമുയര്‍ന്നു. വിമര്‍ശങ്ങള്‍ക്കെല്ലാം ഒടുവിലാണ് അഭയയുടെ പ്രതികരണ കുറിപ്പ് എത്തിയത്.




