Featured Movie News

ലിയോയ്ക്ക് പിന്നാലെ വിജയ് യുടെ പുതിയ സിനിമയ്ക്കും ഹോളിവുഡ് ബന്ധമെന്ന് സൂചന

വന്‍ വിജയം നേടിയ ലിയോയ്ക്ക് പിന്നാലെ വിജയ് വെങ്കട്പ്രഭുവിന്റെ പേരിടാത്ത ചിത്രത്തിലാണ് അഭിനയിച്ചു വരുന്നത്. ലിയോയെ പോലെ തന്നെ ആരാധകരുടെ ആകാംഷ ഇൗ സിനിമയ്ക്കുമുണ്ട്. ലിയോയെ പോലെ തന്നെ പുതിയ സിനിമയ്ക്കും ഹോളിവുഡ് സിനിമയുമായി ബന്ധമുണ്ടെന്നാണ് കേള്‍ക്കുന്നത് വന്‍ വിജയം നേടി ലോകഷ് കനകരാജ് യൂണിവേഴ്‌സലിന്റെ ഭാഗമയിട്ടാണ് ലിയോ പുറത്തു വന്നതെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേട്ട ഏറ്റവും വലിയ ആരോപണം അത് ഹോളിവുഡ് മൂവിയായ ഹിസ്റ്ററി ഓഫ് വയലന്‍സ് എന്ന സിനിമയുടെ ആശയം കടം കൊള്ളുന്നു എന്നുള്ളതായിരുന്നു.

വിജയ് യുടെ പുതിയ ചിത്രവും ഹോളിവുഡിലെ ഒരു സിനിമയുടെ സാദൃശ്യം പറഞ്ഞു കേള്‍ക്കുന്നുണ്ട്. 2012 ല്‍ പുറത്തുവന്ന ഹോളിവുഡ് സിനിമ ‘ലൂപ്പര്‍’ റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സിനിമ വരുന്നതെന്നാണ് കേള്‍ക്കുന്നത്. അതേസമയം അണിയറക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വിജയ് ഇരട്ടവേഷം ചെയ്യുന്ന സിനിമ ടൈം ട്രാവല്‍ ഡ്രാമയാണെന്നാണ് കേള്‍ക്കുന്നത്. സിനിമയുടെ അടുത്ത ഷെഡ്യൂളില്‍ മലയാളം തെലുങ്ക് നടി ഇവാനയും യുഗേന്ദ്രയുമാണ് പുതിയതായി സിനിമയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയവിശേഷവും ഇവരും സിനിമയുടെ ഭാഗമാകുന്നു എന്നതാണ്. സിനിമയില്‍ പ്രഭുദേവ, പ്രശാന്ത്, ലൈല, സ്‌നേഹ, ജയറാം, അജ്മല്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ് തുടങ്ങി വന്‍ താരനിരയാണ് അഭിനയിക്കുന്നത്.നേരത്തേ ലിയോയില്‍ മലയാളം നടി മഡോണ വിജയ് യുടെ സഹോദരിയുടെ വേഷത്തില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു മലയാളം തമിഴ് നടി കൂടി സിനിമയുടെ ഭാഗമാകുന്നത്.