തന്റെ ജന്മനാട് തകര്‍ന്നുവീഴുന്നത് ആര്‍ക്ക് കണ്ടുനില്‍ക്കാനാകും. അതാണ് ഇറ്റാലിയന്‍ ചിത്രകാരനായ ലിനോ ലൊംബാര്‍ഡിയ്ക്കും ഉണ്ടായ പ്രശ്‌നം. വിദ്യാഭ്യാസവും അറിവും നേടി പുതിയതും ആധുനികവുമായ ജോലിയും സുഖസൗകര്യങ്ങളും തേടി പുതിയതലമുറ നഗരജീവിതത്തിന്റെ ഭാഗമായതോടെ തന്റെ നാട്ടില്‍ ആള്‍താമസം കുറഞ്ഞുവരുന്ന പ്രതിസന്ധി പരിഹരിക്കാന്‍ അദ്ദേഹം തനിക്കറിയാവുന്ന പണി നോക്കി. ഇപ്പോള്‍ ഇറ്റാലിയന്‍ ചെറുപട്ടണമായ സ്‌റ്റോര്‍ണാരയില്‍ ഇപ്പോള്‍ ആളൊഴിഞ്ഞ നേരമില്ല.
പുഗ്ലിയ മേഖലയിലെ ഗ്രാമീണ പട്ടണം കാണാന്‍ ഇപ്പോള്‍ ആളുകളുടെ തിരക്കാണ്. ആളൊഴിഞ്ഞ് പ്രേതനഗരമായി മാറിയ സ്‌റ്റോര്‍ണാര ഇപ്പോള്‍ ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിശ്ചയമായും കണ്ടിരിക്കേണ്ട ഇറ്റലിയിലെ ഒരു സുപ്രധാന ഗ്രാമമായി മാറിയിരിക്കുകയാണ്. നഗരത്തിലേക്ക് പോയവരെ തിരികെ കൊണ്ടുവരിക ലക്ഷ്യമിട്ട് പ്രാദേശിക കലാകാരന്‍ ലിനോ ലൊംബാര്‍ഡി ഒരുക്കിയ മനോഹരമായ ഗ്രാഫിറ്റിയാണ് ഇതിന് കാരണമായത്. ഈ തെക്കന്‍ ഇറ്റാലിയന്‍ ഗ്രാമത്തിന്റെ കടകളിലും വീടുകളിലും മതിലുകളിലുമായി അനേകം ചുവര്‍ചിത്രങ്ങളാണ് കലാകാരന്മാര്‍ വരച്ചു ചേര്‍ത്തിരിക്കുന്നത്.
ലോകത്തിലെ നിരവധി കലാകാരന്മാരുടെ ജന്മസ്ഥലമായ ഇറ്റലിയില്‍ വീണ്ടെടുക്കലിനുള്ള ഒരു മാര്‍ഗമായി ചിത്രകലയെ മുമ്പും ഉപയോഗപ്പെടുത്തിയിട്ടുണ്ട്് അതുകൊണ്ടാണ് റോമിനും ഫ്‌ലോറന്‍സിനും ഇത്രയും സൗന്ദര്യമുണ്ടായത്. ഇറ്റലിയിലെ പല പട്ടണങ്ങള്‍ക്കും സംഭവിച്ച ഒരു ദുരന്തം പുഗ്ലിയ മേഖലയിലെ സ്റ്റോര്‍ണാരയിലും അനുഭവപ്പെട്ടു. ജീവിത നിലവാരം ഉയരുന്ന സാഹചര്യത്തില്‍ ഗ്രാമത്തില്‍ ഉണ്ടായിരുന്ന കുറച്ചു കുട്ടികള്‍ വളര്‍ന്നപ്പോള്‍ നഗരങ്ങളിലേക്ക് മാറിയതോടെ ചെറിയ പട്ടണം തകര്‍ന്നു.
ഈ പ്രതിസന്ധി പരിഹരിക്കാന്‍ ലിനോ 2017-ല്‍ അദ്ദേഹം ലോകമെമ്പാടുമുള്ള കലാകാരന്മാര്‍ പട്ടണത്തില്‍ ചുവര്‍ച്ചിത്രങ്ങള്‍ വരയ്ക്കാന്‍ എത്തുന്ന ഒരു വാര്‍ഷിക തെരുവ് കലാമേളയായ സ്ട്രാമ്യൂറലെസ് സൃഷ്ടിച്ചു. ഇപ്പോള്‍ 140 ഊര്‍ജ്ജസ്വലമായ ചുവര്‍ച്ചിത്രങ്ങളില്‍ ആറെണ്ണം 2018-ലെ ആദ്യ ഉത്സവത്തില്‍ സൃഷ്ടിക്കപ്പെട്ടു. ഇതുകാണാന്‍ ഇപ്പോള്‍ എല്ലാ വര്‍ഷവും ആയിരക്കണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്നു. 2020 മുതല്‍ ടൂറിസത്തിലൂടെയുള്ള വരുമാനം 25 ശതമാനമാണ് കൂടിയത്. രണ്ട് റെസ്റ്റോറന്റുകള്‍, മൂന്ന് ബി&ബികള്‍, ഒരു ആര്‍ട്ട്-സപ്ലൈസ് ഷോപ്പ് എന്നിവയുള്‍പ്പെടെ എട്ട് പുതിയ ബിസിനസുകള്‍ തുറന്നു. നഗരത്തിലെ ജനസംഖ്യ കുറയുന്ന സ്ഥിതിക്ക് കുറവ് വന്നു. യുവകുടുംബങ്ങള്‍ തിരികെ താമസം ഇവിടേയ്ക്ക് മാറ്റിയതോടെ പട്ടണം വീണ്ടും വളരാന്‍ തുടങ്ങിയിട്ടുണ്ട്.
‘പെട്ടെന്ന് ക്യാമറകളും ഗൈഡ് ബുക്കുകളുമായി ധാരാളം ആളുകള്‍ എത്തി,’ പട്ടണത്തി ല്‍ തന്റെ ഉടമസ്ഥതയിലുള്ള ഒരു കഫേ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ അന്റോ ണിയോ മാഗ്ലിയോണ്‍ ഓര്‍മ്മിച്ചു. ”അഞ്ച് വ്യത്യസ്ത ഭാഷകളില്‍ ‘സ്വാഗതം’ എന്ന് പറയാ ന്‍ എനിക്ക് പെട്ടെന്ന് പഠിക്കേണ്ടി വന്നു. ചിത്രങ്ങള്‍ ബിസിനസ്സിനെ മാത്രമല്ല നമ്മുടെ സമൂഹത്തെയും രക്ഷിച്ചു.” നഗരത്തിലെ തെരുവുകളിലും ചരിത്രപരമായ ചത്വരങ്ങ ളിലുമായി വ്യാപിച്ചുകിടക്കുന്ന 140-ലധികം ചിത്രങ്ങള്‍ സ്റ്റോര്‍ണാരയുടെ കാര്‍ഷിക ഭൂതകാലം, കുടിയേറ്റം, പട്ടണവാസികള്‍ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊ ണ്ടതാണ്.




