Celebrity

ഇതൊക്കെയെന്ത് ….? തലയില്‍ വിസ്‌കിഗ്ലാസ് വെച്ചുള്ള ബോബിഡിയോളിന്റെ നൃത്തം; 32 വര്‍ഷം മുമ്പേ ചെയ്ത് രേഖ, വൈറല്‍ വീഡിയോ

‘ആനിമല്‍’ സിനിമയിലെ ‘ജമാല്‍ കുടു’ എന്ന ബോബി ഡിയോളിന്റെ നൃത്തം സോഷ്യല്‍ മീഡിയയിലൊക്കെ വൈറലായിരുന്നു. ഗാനത്തില്‍ ബോബി ഡിയോള്‍ തലയില്‍ മദ്യം നിറച്ച് ബാലന്‍സ് ചെയ്താണ് നൃത്തം ചെയ്യുന്നത്. എന്നാല്‍ ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മുതിര്‍ന്ന നടി രേഖ ചെയ്തതാണെന്ന കണ്ടെത്തലിലാണ് നെറ്റിസണ്‍സ് ഇപ്പോള്‍. രേഖയെ കോപ്പി ചെയ്യുകയാണ് സണ്ണി ചെയ്തതെന്നാണ് നെറ്റിസണ്‍സിന്റെ അവകാശവാദം.

32 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ‘ബിവി ഹോ തോ ഐസി’ എന്ന ചിത്രത്തിലെ ‘സാസു ജി തുനേ മേരി കാദര്‍ നാ ജാനി’ എന്ന ഗാനത്തിലാണ് രേഖ മദ്യം നിറച്ച് ബാലന്‍സ് ചെയ്താണ് നൃത്തം ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. സല്‍മാന്‍ ഖാന്റെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയായ ‘ബിവി ഹോ തോ ഐസി’യിലെ രേഖയുടെ പ്രകടനത്തില്‍ കണ്ണ് തള്ളിയിരിയ്ക്കുകയാണ് നെറ്റിസണ്‍സ്. ഇതിഹാസ നടിയോടുള്ള ആരാധനയും അവളുടെ ശ്രദ്ധേയമായ നൃത്ത വൈദഗ്ധ്യത്തെയും ആരാധകര്‍ പുകഴ്ത്തുന്നത്.

https://twitter.com/Annju_00/status/1785943230535668049

‘ബിവി ഹോ ടു ഐസി’യില്‍ നിന്നുള്ള ക്ലിപ്പുകളും ‘സില്‍സില’ പോലുള്ള സിനിമകളിലെ ഐതിഹാസിക വേഷങ്ങള്‍ ഉള്‍പ്പെടെ രേഖയുടെ മികച്ച കരിയറിലെ അവിസ്മരണീയമായ പ്രകടനങ്ങളുമാണ് ആരാധകര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. ‘ഈ ട്രെന്‍ഡ് ആരംഭിച്ചത് ബോബി ഡിയോളല്ല, രേഖയാണ്’ – എന്നാണ് ഒരു നെറ്റിസണ്‍ കുറിയ്ക്കുന്നത്.