Celebrity Featured

‘എന്റെ ജീവിതത്തിനും ആരോഗ്യത്തിനുമെല്ലാം അത് ആവശ്യമായിരുന്നു’- തുറന്നു പറഞ്ഞ് മീര ജാസ്മിന്‍

മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് മീര ജാസ്മിൻ. ഒരുകാലത്ത് മലയാളത്തിലും അന്യ ഭാഷകളിലും തിളങ്ങി നിന്നിരുന്ന മീര, നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചിരുന്നു. വിവാഹത്തോടെ ഇടയ്ക്ക് സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു താരം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകള്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു നീണ്ട ഇടവേളയ്ക്ക് ശേഷം മീര സിനിമയിലേക്ക് വീണ്ടും തിരിച്ചുവരവ് നടത്തിയത്. വീണ്ടും സിനിമയില്‍ സജീവമാവുകയാണ് മീരയുടെ പുതിയ എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ക്വീൻ എലിസബത്താ’ണ്. മലയാളത്തിലെ ഇഷ്ട ജോഡികളായ നരേനും മീര ജാസ്മിനും വീണ്ടുമൊന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അച്ചുവിന്റെ അമ്മ, മിന്നാമിന്നി കൂട്ടം, ഒരേ കടല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മീര ജാസ്മിൻ- നരേന് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ക്വീൻ എലിസബത്ത്.

നരേനൊപ്പമുള്ള ക്വീന്‍ എലിസബത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് മീര. ഇപ്പോഴിതാ പ്രൊമോഷനിടെ മീര പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ഇപ്പോഴത്തെ ഇന്‍ഡസ്ട്രിയാണ് നല്ലതെന്നും അതിന് കൃത്യമായ കാര്യമുണ്ടെന്നുമാണ് മീര ജാസ്മിന്‍ പറയുന്നത്. ‘‘അന്ന് നമ്മുടെ കാര്യങ്ങള്‍ വേറൊരു വ്യക്തി എഴുതിയിട്ട് അവരുടെ ഇഷ്ടത്തിന് അനുസരിച്ചാണ് അത് പ്രസിദ്ധീകരിക്കുന്നത് അല്ലെങ്കില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇന്ന് എന്തെങ്കിലും എക്സ്പ്രെസ് ചെയ്യാനുണ്ടെങ്കില്‍ എനിക്ക് എന്റെ പ്ലാറ്റ്ഫോമില്‍ നേരിട്ട് എന്റെ ‍പ്രേക്ഷകരുമായിട്ടോ, ആരാധകരുമായിട്ടോ പങ്കുവയ്ക്കാം. കമ്മ്യൂണിക്കേറ്റ് ചെയ്യാം. അതിലെനിക്ക് ഒരു മിഡില്‍ പേഴ്സണിന്റെ ആവശ്യമില്ല.

ഭയങ്കര ഫ്രീഡമാണത്. പണ്ട് വേറൊരാള്‍ അവരവരുടേതായ രീതിയില്‍ അവര്‍ക്കിഷ്ടപ്പെട്ട തരത്തില്‍ സ്ക്രിപ്റ്റ് ചെയ്യും. നമ്മള്‍ പറയുന്നതൊന്നുമല്ല അവിടെ വരുന്നത്, എന്റര്‍യ്ലി ഡിഫറന്റായിരിക്കുമത്. പക്ഷേ ഇവിടെയിപ്പോള്‍ ഡയറക്ടാണ്. അത് ശരിക്കും നല്ലതു തന്നെയാണ്. മറ്റൊരാളെ ഡിപ്പന്‍ഡ് ചെയ്യേണ്ട അവസ്ഥ വരുന്നില്ല.

അഭിനയ ജീവിതത്തില്‍ ഇടയ്ക്ക് സംഭവിച്ച ഇടവേളയെ കുറിച്ചും മീര ജാസ്മിന്‍ സംസാരിച്ചു. ‘എനിക്ക് അത് തീര്‍ച്ചയായും വേണമായിരുന്നു. അല്ലെങ്കില്‍ ഞാന്‍ ഇങ്ങനെ ഇരിക്കില്ല… ഇന്ന് ഞാന്‍ ഒരു വ്യത്യസ്തയായ ആളാണ്. എന്റെ ഒരു ബെറ്റര്‍ വേര്‍ഷന്‍ ആയിട്ടുണ്ടെന്ന് എനിക്ക് സ്വയം തോന്നുന്നുണ്ടെങ്കില്‍ അതിന് കാരണം ആ ബ്രേക്കാണ്. എന്റെ ജീവിതത്തിനും എന്റെ ആരോഗ്യത്തിനുമെല്ലാം അത് ആവശ്യമായിരുന്നു.’ മീര പറഞ്ഞു.