ഹൈദരാബാദ്: മഴ കൊണ്ടുപോയ 2025ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സണ്‍റൈസേഴ്സ് ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും (ഡിസി) തമ്മിലുള്ള പോരാട്ടത്തില്‍ അതുല്യമായ ഐപിഎല്‍ റെക്കോഡ് ഇട്ട് യുവതാരം ഇഷാന്‍ കിഷന്‍. ഈ സീസണില്‍ വിക്കറ്റ്കീപ്പറായി അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തില്‍ ഒരു ടീമിലെ ടോപ്പ് ഓര്‍ഡറിലെ നാലു ബാറ്റ്‌സ്മാന്‍മാരെയാണ് താരം ക്യാച്ചെടുത്തത്.
കളിയില്‍ ടോസ് നേടിയ പാറ്റ് കമ്മിന്‍സ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സണ്‍റൈസേഴ്‌സിന്റെ ഭാഗമായതിന് ശേഷം ആദ്യമായി, വിക്കറ്റ് കീപ്പര്‍ ചുമതല ഏറ്റെടുത്ത മത്സരത്തില്‍ തന്നെ ഇഷാന്‍കിഷന് അതുല്യ നേട്ടത്തിന് സാധ്യമായി. ഇതുവരെ ഹെന്റിച്ച് ക്ലാസെന്‍ ആയിരുന്നു സ്റ്റംപിന് പിന്നില്‍. ഇന്ത്യന്‍ താരം ഔട്ട്ഫീല്‍ഡിലുമായിരുന്നു.
ഡിസിയുടെ ആദ്യ മൂന്ന് വിക്കറ്റുകളായ കരുണ്‍ നായര്‍, ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറെല്‍ എന്നിവര്‍ മൂന്നാമത്തെയും അഞ്ചാമത്തെയും ഓവറുകളിലെ ആദ്യ പന്തിലും അഞ്ചാം പന്തിലുമായി പാറ്റ് കമ്മിന്‍സ് പുറത്താക്കി. ഓരോ പുറത്താക്കലും മറ്റൊന്നിന്റെ കാര്‍ബണ്‍ പകര്‍പ്പുകള്‍ ആയിരുന്നു. ക്യാപിറ്റല്‍സിനായി നാലാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങിയ കെ എല്‍ രാഹുലിനെ എട്ടാം ഓവറില്‍ ജയദേവ് ഉനദ്കട്ട് പുറത്താക്കി. ഉനദ്കട്ടിന്റെ ഔട്ടസിംഗറില്‍ ബാറ്റ് വെച്ച് കെ.എല്‍.രാഹുല്‍ കിഷന്റെ ഗ്‌ളൗസിലെത്തി. ഇതിലൂടെ ലീഗിന്റെ 17 വര്‍ഷം പഴക്കമുള്ള ചരിത്രത്തില്‍ ഒരു ടീമിലെ ടോപ് ഓര്‍ഡറില്‍ കളിക്കുന്ന നാല് ബാറ്റ്സര്‍മാരുടെ ക്യാച്ച് എടുക്കുന്ന ആദ്യ കളിക്കാരനായി ഇഷാന്‍ കിഷന്‍ മാറി.
ഐപിഎല്‍ ചരിത്രത്തില്‍ ഒരു ഐപിഎല്‍ ഇന്നിംഗ്സില്‍ നാലോ അതിലധികമോ ക്യാച്ചുകള്‍ എടുക്കുന്ന 27-ാമത്തെ കളിക്കാരനാണ് കിഷന്‍. ഈ പട്ടികയിലെ പതിമൂന്നാമത്തെ വിക്കറ്റ്കീപ്പറും. മൂന്ന് കളിക്കാര്‍ മാത്രമാണ് അഞ്ചു ക്യാച്ചുകള്‍ എടുത്തത്. ഒരു ഇന്നിംഗ്സില്‍ നാലോ അതിലധികമോ ക്യാച്ചുകള്‍ എടുത്ത കളിക്കാരില്‍, മോണ്‍ വാന്‍ വൈക്ക് (2009-ല്‍ കെകെആര്‍ ആര്‍സിബി മാച്ച്.), ആദം ഗില്‍ക്രിസ്റ്റ് (2011 ലെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സിഎസ്‌കെ മാച്ച്) എന്നിവരും ഈ പട്ടികയിലുണ്ട്. എതിര്‍ ടീമിന്റെ 2, 3, 4, 5 നമ്പറില്‍ ഇറങ്ങുന്ന ബാറ്റര്‍മാരുടെ ക്യാച്ചുകള്‍ എടുത്തതിനാല്‍ ഫാഫ് ഡു പ്ലെസിസ് 2019 ല്‍ സിഎസ്‌കെ ആര്‍സിബി മത്സരത്തില്‍ ഇത്തരമൊരു നേട്ടമുണ്ടാക്കി. ഇഷാന്‍കിഷന്‍ ഈ നേട്ടം ഉണ്ടാക്കിയ മത്സരത്തില്‍ ഒരു ഘട്ടത്തില്‍ 29 ന് അഞ്ച് എന്ന നിലയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വീണുപോയിരുന്നു. ട്രിസ്റ്റന്‍ സ്റ്റബ്സിന്റെയും അശുതോഷ് ശര്‍മ്മയുടെയും രക്ഷാപ്രവര്‍ത്തനവും ഭാഗ്യത്തിന് മഴയും ഡല്‍ഹിയെ രക്ഷപ്പെടുത്തുകയായിരുന്നു.