Healthy Food

ഉണങ്ങിയ ചാണകം, അറക്കപ്പൊടി… ചായയില്‍ മായമുണ്ടോ? കണ്ടുപിടിക്കാം ഈ എളുപ്പവഴിയിലൂടെ

നല്ല ഭക്ഷണം , ചിട്ടയായ ജീവിതശൈലി എന്നിവയൊക്കെയാണ് നമ്മുടെ ആരോഗ്യത്തിനെ നിര്‍ണയിക്കുന്നത്. നമ്മള്‍ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും എപ്പോഴും നല്ലതാവണമെന്നില്ല. ചിലപ്പോള്‍ എന്നും കുടിക്കുന്ന ചായയില്‍ പോലും മായം കാണാം.

തേയില ഇലകളോടൊപ്പം അയണ്‍ പൗഡര്‍, ഉണങ്ങിയ ചാണകം, അറക്കപ്പൊടി കൃത്രിമ നിറങ്ങള്‍ എന്നിവയും കലര്‍ത്താനായി സാധ്യതയുണ്ട്. ഇത് നമ്മള്‍ തിരിച്ചറിയണമെന്നില്ല. ഇത് പിന്നീട് ദഹന പ്രശ്നത്തിനും അര്‍ജിക്കും കാരണമാകും.എന്നാല്‍ വീട്ടില്‍ തന്നെ ഇത്തരത്തില്‍ മായം കലര്‍ന്ന തേയില തിരിച്ചറിയാം.

ആദ്യ മാര്‍ഗം നിറം പരിശോധനയാണ്. സുതാര്യമായ ഒരു ഗ്ലാസ് എടുത്ത് അതിലേക്ക് കുറച്ച് ലെമണ്‍ ജൂസ് ഒഴിക്കുക. പിന്നീട് തേയിലയും ഇടുക. ലെമണ്‍ ജൂസ് മഞ്ഞ അല്ലെങ്കില്‍ പച്ച നിറത്തിലാണ് മാറുന്നതെങ്കില്‍ കൈവശമുള്ള തേയില ശുദ്ധമാണ്. ഓറഞ്ച് നിറമാണെങ്കില്‍ അല്ലെങ്കില്‍ മറ്റ് കടും നിറമാണെങ്കില്‍ തേയില ശുദ്ധമല്ല.

ടിഷ്യൂ പേപ്പര്‍ പരിശോധനയാണ് അടുത്ത മാര്‍ഗം. രണ്ട് ടീസ്പൂണ്‍ തേയില് ഒരു ടിഷ്യു പേപ്പറിലിടുക ആ തേയിലയുടെ മുകളിലേക്ക് കുറച്ച് വെള്ളം ഒഴിക്കുക. ശേഷം സൂര്യ പ്രകാശത്തില്‍ ടിഷ്യു പേപ്പര്‍ ഉണങ്ങാനായി വെക്കുക. പാടോ അടയാളമോ പേപ്പറിലുണ്ടെങ്കില്‍ തേയില മായം കലര്‍ന്നതാണ്.

ഒരു ഗ്ലാസ് തണുത്ത വെള്ളം എടുത്തിട്ട് രണ്ട് ടിസ്പൂണ്‍ തേയില ഇട്ട് നന്നായി ഇളക്കുക. പെട്ടെന്ന് തന്നെ നിറം മാറുകയാണെങ്കില്‍ മായം കലര്‍ന്ന തേയിലയാണെന്ന് ഉറപ്പാക്കാം.

മണവും പരിശോധിക്കാം. ശുദ്ധമായ തേയിലയില്‍ പ്രകൃതിദത്തമായി മണം ഉണ്ടാകും.എന്നാല്‍ കൃത്രിമമോ, രാസവസ്തുക്കളുടെയോ മണമാണ് ലഭിക്കുന്നതെങ്കില്‍ മായം കലര്‍ന്നതായി ഉറപ്പാക്കാം.