‘ദളപതി 68’ ന്റെ തായ്ലന്‍ഡ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി വിജയ് അടുത്തിടെയാണ് ചെന്നൈയിലേക്ക് മടങ്ങി വന്നത്. ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. സിനിമയുടെ അടുത്ത ഷെഡ്യൂള്‍ ചെന്നൈയില്‍ നടക്കും. സിനിമയുടെ ചിത്രീകരണം ലക്ഷ്യമിട്ട് നിര്‍മ്മാതാക്കള്‍ ഒരു വലിയ സെറ്റ് നിര്‍മ്മിച്ചു.അതേസമയം സിനിമ ഒരു ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
സിനിമ ഒരു സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ഡ്രാമയാണെന്നും 2012 ലെ ഹോളിവുഡ് റിലീസായ ‘ലൂപ്പറി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമയെന്നും റിപ്പോര്‍ട്ടുണ്ട്. റിയാന്‍ ജോണ്‍സണ്‍ സംവിധാനം ചെയ്ത, 2012 ലെ ഹോളിവുഡ് സിനിമ ഭാവിയിലേക്ക് സഞ്ചരിക്കുന്ന ഒരു കൊലയാളിയെക്കുറിച്ചാണ്.ജോസഫ് ഗോര്‍ഡന്‍- ലെവിറ്റും ബ്രൂസ് വില്ലിസും പ്രധാന വേഷങ്ങളില്‍ എത്തിയ ‘ലൂപ്പറി’ ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമയെന്ന് പറയപ്പെടുന്നു. ഹോളിവുഡ് ചിത്രത്തിന്റെ തിരക്കഥയില്‍ തമിഴ് പ്രേക്ഷകര്‍ക്ക് അനുയോജ്യമായ ചില തിരുത്തലുകള്‍ വരുത്തിയാണ് വെങ്കട്ട് സിനിമ ചെയ്യുന്നത്. ജോസഫ് ഗോര്‍ഡന്‍- ലെവിറ്റും ബ്രൂസ് വില്ലിസും രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളില്‍ ജോ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇതില്‍ വിജയ് ഇരട്ട വേഷത്തില്‍ ആരാധകര്‍ക്ക് മുന്നിലെത്തും.
എന്തായാലും ഹോളിവുഡ് ചിത്രത്തിന്റെ പ്രചോദനം സംവിധായകന്‍ വെങ്കട്ട് പ്രഭുവോ ടീമോ സ്ഥിരീകരിക്കുന്നത് വരെ കാത്തിരിക്കാം. എന്നാല്‍ വിജയ്യുടെ അവസാനമായി പുറത്തിറങ്ങിയ ‘ലിയോ’ ഹോളിവുഡ് ചിത്രമായ ഹിസ്റ്ററി ഓഫ് വയലന്‍സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിനിമയായിരുന്നു. അതിനാല്‍, വിജയ്ക്ക് ഇത് ഹോളിവുഡ് പ്രചോദനമായി മാറും.