Celebrity

താരങ്ങള്‍ വയേര്‍ഡ് ഹെഡ്ഫോണുകള്‍ ഉപയോഗിക്കുന്നതിന്റെ പിന്നിലെ രഹസ്യം ഇതോ?

പലപ്പോഴും സിനിമാ, സംഗീത, കായിക താരങ്ങളുടെയും ചിത്രങ്ങളോടൊപ്പം തന്നെ അവരുടെ വസ്ത്രങ്ങളും ഗാഡ്ജറ്റുകളും ശ്രദ്ധനേടാറുണ്ട്. അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യമാണ് നല്ല ശബ്ദാനുഭവം നല്‍കുന്ന ടിഡബ്ലിയു എസ് ബഡ്സും നെക്ക്ബാന്‍ഡുമൊക്കെ. ഇതൊക്കെ ഉള്ളപ്പോള്‍ എന്തിനാണ് ഇവരൊക്കെ വയേര്‍ഡ് ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നത്.ഇതിന് പല അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത്.

ചാര്‍ജ് ചെയ്യാന്‍ മടിയായതിനാല്‍, അപ്പോള്‍ ലാന്‍ഡ് ലൈന്‍ എടുക്കുമോയെന്ന മറു ചോദ്യവും നിലനില്‍ക്കുന്നു. തിരക്ക് പിടിച്ചു പോകുമ്പോള്‍ കളഞ്ഞുപോകാതെയിരിക്കാന്‍, ഹാക്ക് ചെയ്യുമെന്ന പേടി അങ്ങനെ നിരവധി അഭിപ്രായങ്ങള്‍ നിറയുന്നു. ഗെയിമിങ് TSW അല്‍പ്പം ലാഗ് തോന്നുന്നുണ്ടെന്ന് ചില ഗെയിം പ്രേമികളും അഭിപ്രായപ്പെടുന്നു.

വയേര്‍ഡ് ഇയര്‍ഫോണുകള്‍ തടസ്സരഹിതമാണ് വയര്‍ലെസ് കണക്ഷനുകളുടെ സാങ്കേതിക പരിമിതികളില്‍ നിന്ന് മുക്തമാണ്, കംപ്രസ് ചെയ്യാത്ത ശബ്ദ നിലവാരത്തെ പല ഓഡിയോ ഫൈലുകള്‍ വിലമതിക്കുന്നു. അതിനോടൊപ്പം ഒരു നൊസ്റ്റാല്‍ജിയ ഫാക്ടറും റിട്രോ ലുക്കും വരുന്നു. പ്രായോഗികതയാണ് മറ്റൊരു ഘടകം വയര്‍ലെസ് ഇയര്‍ബഡുകള്‍ പലപ്പോഴും ഉയര്‍ന്ന വിലയുള്ളതും നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലാണെന്നാണ്. വയേര്‍ഡ് ഇയര്‍ഫോണുകള്‍ക്ക് താങ്ങാനാകുന്ന വിലയാണുള്ളത്, കണ്ടെത്താനും എളുപ്പവുമാണ്.