അംബാനിമാരുടെ ജോലിക്കാരനായ വാക്കര്‍ ബ്ലാങ്കോയും നടി അനന്യാ പാണ്ഡേയും തമ്മില്‍ എന്തെങ്കിലുമുണ്ടോ? ഗോസിപ്പ് മാധ്യമങ്ങള്‍ ഇക്കാര്യം ചുഴിഞ്ഞു നോക്കിക്കൊണ്ടിരിക്കുകയാണ്. ഒരു വിഭാഗം മാധ്യമങ്ങള്‍ ഇരുവരും ഡേറ്റിംഗിലാണെന്നും പറയുന്നുണ്ട്. എന്നാല്‍ എല്ലാ ഗോസിപ്പുകള്‍ക്കും ഒടുവില്‍ നടി തന്നെ ഡേറ്റിംഗ് കിംവദന്തികള്‍ക്ക് പ്രതികരണം നല്‍കിയിരിക്കുകയാണ്.
താന്‍ ആഗ്രഹിക്കുന്ന തനിക്ക് അനുയോജ്യനായ പുരുഷനെക്കുറിച്ച് നടി സംസാാരിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൂമുമായുള്ള ഒരു അഭിമുഖത്തില്‍, ബന്ധത്തിന്റെ നിലയെക്കുറിച്ചും ആദര്‍ശ പുരുഷനെക്കുറിച്ചും ചോദിച്ചപ്പോള്‍ നടി പറഞ്ഞത് ഇങ്ങിനെ.
” എന്നെ സന്തോഷിപ്പിക്കാനും എന്റെ സ്വപ്നങ്ങളെ പിന്തുണയ്ക്കാനും കഴിയുന്ന ഒരാളെയാണ് തേടുന്നത്. അതിനെ നടി ‘ആകര്‍ഷണീയമായ ഗുണം’ എന്ന് വിളിക്കുകയും ചെയ്തു. എപ്പോഴും ചിരിപ്പിക്കാന്‍ കഴിയുന്ന ഒരാളാവണം. എല്ലാറ്റിനുമുപരിയായി ഒരു നല്ല സുഹൃത്തായിരിക്കണം.” നടി കൂട്ടിച്ചേര്‍ത്തു. അതേസമയം ഈ കാഴ്ചപ്പാടുകള്‍ ബ്ളാങ്കോയെക്കുറിച്ചാണോ എന്നാണ് മാധ്യമങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നത്.
തന്റെ വ്യക്തിജീവിതം പൊതുജനങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തുന്നത് എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണെന്നും അവര്‍ പറഞ്ഞു, ”ഞാന്‍ ആരെയെങ്കിലും സ്നേഹിക്കുന്നുവെങ്കില്‍, ഞാന്‍ ആരുടെയെങ്കിലും കൂടെയാണെങ്കില്‍ അത് തുറന്നുപറയാന്‍ ഇഷ്ടപ്പെടുന്നു. ബന്ധങ്ങള്‍ ആഘോഷിക്കുന്നതിലും മറച്ചുവെക്കാതിരക്കുന്നതിലും വിശ്വസിക്കുന്നു. പക്ഷേ നിങ്ങളോടൊപ്പമുള്ള വ്യക്തിയോ നിങ്ങളുടെ പങ്കാളിയോ അങ്ങിനെ തുറന്നുകാട്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അങ്ങിനെ ചെയ്യുന്നത് ന്യായമല്ലെന്നും കരുതുന്നു.” നടി പറഞ്ഞു.
വിക്രമാദിത്യ മോട്വാനെ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അനന്യ പാണ്ഡേ അടുത്തതായി അഭിനയിക്കുന്നത്. അക്ഷയ് കുമാറും ആര്‍ മാധവനും അഭിനയിക്കുന്നു. കരണ്‍ ജോഹറിന്റെ പിന്തുണയുള്ള പ്രൊജക്റ്റ് ‘ശങ്കര’ യാണ് മറ്റൊന്ന്്. ചിത്രത്തിന്റെ പ്രഖ്യാപന വേളയില്‍ കരണ്‍ ജോഹര്‍ തന്റെ ആവേശം പ്രകടിപ്പിച്ചു, ”ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് രാജിനെതിരെ ശങ്കരന്‍ നായര്‍ നടത്തിയ ഐതിഹാസിക കോടതിമുറി യുദ്ധമാണ് സിനിമ അനാവരണം ചെയ്യുന്നത്.” അത്തരം ഒരു സിനിമയെ പിന്തുണയ്ക്കുന്നതില്‍ ഞാന്‍ അങ്ങേയറ്റം ആവേശഭരിതനും ബഹുമതിയായി കണക്കാക്കുന്നയാളുമാണെന്ന് കരണ്‍ജോഹര്‍ പറഞ്ഞു.
