ജീവിതത്തില്‍ ഉറക്കത്തിനുള്ള പ്രാധാന്യത്തിനെ പറ്റി പറയേണ്ടതില്ലലോ. നന്നായി ഉറങ്ങാനായി എന്തൊക്കെ ചെയ്യാം എന്നതിനെ കുറിച്ചുള്ള ചിന്ത പലതരത്തിലുള്ള സാങ്കേതങ്ങളിലേക്കും ഉത്പന്നങ്ങളിലേക്കും ഇന്ന് മനുഷ്യരെ എത്തിക്കുന്നു. സ്ലീപ് ട്രാക്കിങ് ഉപകരണങ്ങള്‍, മെലട്ടോണിന്‍ പോലുള്ള സപ്ലിമെന്റുകള്‍ , വൈറ്റ് നോയ്ഡ് മെഷീനുകള്‍ ഭാരമുള്ള പുതപ്പുകള്‍, വായ ഒട്ടിച്ചുവെയ്ക്കല്‍ അങ്ങനെ എന്തെല്ലാം വഴികള്‍.എന്നാല്‍ ഇവ അത്ര ആരോഗ്യപ്രദമാണോ എന്ന കാര്യത്തില്‍ എതിരഭിപ്രായവും ഉയര്‍ന്നുകേള്‍ക്കുന്നു.
ട്രാക്കിങ് ഉപകരണങ്ങളില്‍ നിന്നും ലഭിക്കുന്ന ഉറക്കത്തെ പറ്റിയുള്ള ഡേറ്റയുടെ വിശകലനം പെര്‍ഫെക്ട് ഉറക്കത്തെ പറ്റി ചിലരില്‍ ഉത്കണ്ഠ ജനിപ്പിക്കുന്നു. ഓര്‍ത്തോസോമ്നിയ അല്ലെങ്കില്‍ സ്ലീപ് ആന്‍സൈറ്റി എന്ന് ഇതിനെ വിളിക്കുന്നു. ഇത്തരത്തിലുള്ള ഉത്കണ്ഠ സ്വാഭാവികമായ ഉറക്കത്തിലേക്ക് വഴുതി വീഴുന്ന പ്രകൃത്യായുള്ള പ്രക്രിയയെ തടസ്സപ്പെടുത്തുന്നു.
ഉറങ്ങാനായി സപ്ലിമെന്റുകളും ചില ഉപകരണങ്ങളും ഉപയോഗിച്ച് തുടങ്ങും. പിന്നീട് അതില്ലാതെ ഉറങ്ങാനായി സാധിക്കാത്ത വിധത്തില്‍ ഒരു ആശ്രിതത്വം സൃഷ്ടിക്കാം.
തുടര്‍ച്ചയായി പരീക്ഷണങ്ങള്‍ ഉറക്കത്തിന്റെ കാര്യത്തില്‍ നടത്തുന്നത് ശരീരത്തിന്റെ സ്വാഭാവിക താളത്തെയും ശീലങ്ങളെയും തെറ്റിക്കും. ഉദാഹരണമായി വായയില്‍ ടേപ്പ് ഒട്ടിക്കുന്നത് പോലുള്ള പരീക്ഷണങ്ങള്‍ ഉറക്കത്തെ നന്നാക്കുന്നതിനേക്കാള്‍ തടസ്സപ്പെടുത്താനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
ഉറക്കത്തെ ട്രാക്ക് ചെയ്യാനായി ആരംഭിച്ച് കഴിഞ്ഞാല്‍ ശരീരത്തിന് വിശ്രമം ലഭിക്കുന്നുണ്ടോ ഇല്ലയോയെന്ന കാര്യത്തിലാകില്ല പിന്നെ ശ്രദ്ധ. ഉറക്കത്തിന്റെ ഗുണനിലവാരത്തെ കുറിച്ചുള്ള കണക്കുകളിലാകും ശ്രദ്ധ. ഇത് സമ്മര്‍ദ്ധം ഉണ്ടാക്കും.എന്നാല്‍ ഉറക്കം ആരോഗ്യത്തിന് പ്രധാനമാണെന്ന അവബോധം സൃഷ്ടിക്കുന്നതിന് സ്ലീപ് മാക്സിങ് ട്രെന്‍ഡിന് സാധിച്ചട്ടുണ്ട്.