ആദ്യ ഭാഗത്തിന് ശരാശരി അഭിപ്രായവും മിതമായ ബോക്സ് ഓഫീസ് വരുമാനവും മാത്രമാണ് ലിജോജോസ് പെല്ലിശ്ശേരിയുടെ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന് ലഭിച്ചത്. അതുകൊണ്ടു തന്നെ സാധാരണഗതിയില്‍ സമാനരീതിയില്‍ ഒരു സിനിമ ചിന്തിച്ചേക്കാനേ സാധ്യതയില്ല. എന്നാല്‍ ലിജോജോസ് പെല്ലിശേരിയും സംഘവും ചിത്രത്തിന്റെ തുടര്‍ച്ചയെ ചുറ്റിപ്പറ്റി പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. സമീപകാല സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത് ചിത്രത്തിന്റെ തുടര്‍ച്ച ഉടനുണ്ടായേക്കുമെന്നാണ്.
കഴിഞ്ഞ ദിവസം, ‘മലൈക്കോട്ടൈ വാലിബന്റെ’ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ‘ഉടന്‍ വരുന്നു’ എന്ന കുറിപ്പിനൊപ്പം നിഗൂഢമായ ഒരു സ്റ്റോറി ഫീഡ് പങ്കിട്ടതോടെയാണ് രണ്ടാം ഭാഗത്തെ സംബന്ധിച്ച ഊഹാപോഹം ഉയര്‍ന്നിരിക്കുന്നത്. ഈ അപ്ഡേറ്റ് ആരാധകര്‍ക്കിടയില്‍ ആവേശം ഉണര്‍ത്തിയിട്ടുണ്ട്. ഹാന്‍ഡില്‍ പേര് ‘മലൈക്കോട്ടൈ വാലിബന്‍ 2’ എന്നായിരുന്നു നല്‍കിയിരുന്നത്. നിര്‍മ്മാതാക്കള്‍ തുടര്‍ച്ചയെക്കുറിച്ച് ഇതുവരെ ഒരു ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
ജനുവരി 25 ന് പ്രീമിയര്‍ ചെയ്ത ‘മലൈക്കോട്ടൈ വാലിബന്‍’ ഒരു മാസ്സ് എന്റര്‍ടെയ്നറായിരിക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നിരുന്നാലും, ചിത്രം ഒരു മന്ദഗതിയിലുള്ള ഡ്രാമയായി മാറിയതിനാല്‍ പ്രേക്ഷകര്‍ നിരാശരായി, അത് ലിജോസിനിമകളുടെ ഉയര്‍ന്ന പ്രതീക്ഷകളുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല. ബോക്സോഫീസില്‍ ചിത്രത്തിന് ലഭിച്ച മങ്ങിയ സ്വീകരണം തുടര്‍ച്ചയെക്കുറിച്ചുള്ള അനിശ്ചിതത്വം വര്‍ദ്ധിപ്പിച്ചു. അതേസമയം സിനിമയുടെ ക്ലൈമാക്സ് മറ്റൊരു കഥാതന്തുവിലേക്ക് വാതില്‍ തുറക്കുന്നതായിരുന്നു.