ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു, 2024-ലെ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. ആകസ്മികമായ സൗഹൃദത്തിനിടയില്‍ പരസ്പരം പ്രണയം കണ്ടെത്തുന്ന രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.
ഒരു ബ്ലോക്ക്ബസ്റ്റര്‍ പദവി നേടിയതിനു പുറമേ, ഈ ചിത്രം ഒരു പ്രതിഭയെ കൂടി കണ്ടെത്തി. ചിത്രത്തില്‍ ബബ്ലി റീനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മമിത ബൈജു. ചിത്രം തെലുങ്കിലും തമിഴിലും അസാധാരണമായ ബിസിനസ്സ് നേടിയതിനാല്‍, മമിത തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്കിടയില്‍ വളരെ സെന്‍സേഷനായി മാറി. സിനിമയുടെ വിജയം നടിയുടെ പ്രതിഫലവും കൂട്ടാന്‍ ഇടയായിരിക്കുകയാണ്.
സൂമിനോട് സംസാരിക്കവെ മമിത തന്റെ ഫീസ് വര്‍ദ്ധിപ്പിച്ചോ എന്ന കാര്യത്തില്‍ നടി തന്നെ വിശദീകരണവുമായി രംഗത്ത് വന്നു. ”സംവിധായകരോ നിര്‍മ്മാതാക്കളോ അങ്ങിനെ ചിന്തിച്ചിരിക്കാം. പ്രേമലുവിനൊപ്പം നടിക്കും പ്രശസ്തി കിട്ടിയതിനാല്‍ ശമ്പളം വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പാണ്. പക്ഷേ ഞാന്‍ ശമ്പളം കൂട്ടിയെന്ന് എവിടെയും പറഞ്ഞിട്ടില്ല. പക്ഷേ എനിക്ക് ധാരാളം ഓഫറുകള്‍ വരുന്നുണ്ട്. അതുകൊണ്ടു തന്നെ ശമ്പളം ന്യായമായ രീതിയില്‍ വര്‍ദ്ധിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” നടി പറഞ്ഞു.