വെളിച്ചെണ്ണയാണ് പലപ്പോഴും രുചികരമായ പല ഭക്ഷണങ്ങളും ഉണ്ടാക്കാനായി ഉപയോഗിക്കുക. എന്നാല്‍ മറ്റ് എണ്ണകള്‍ ഉപയോഗിക്കുമ്പോള്‍ ഇത്ര രുചി നമ്മള്‍ക്ക് തോന്നാറില്ല. എന്നാല്‍ ഇത്തരത്തില്‍ വെളിച്ചെണ്ണയില്‍ മുക്കിപ്പൊരിക്കുന്നത് ആരോഗ്യകരമാണോ എന്ന് ചിന്തിച്ചട്ടുണ്ടോ? ഉയര്‍ന്ന താപനിലയില്‍ ഉപയോഗിക്കുന്ന എണ്ണകള്‍ക്ക് ഉയര്‍ന്ന സ്മോക്ക് പോയിന്റ് ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഉയര്‍ന്ന ചൂടില്‍ ദോഷകരമായ ഫ്രീ റാഡിക്കലുകള്‍ ഉത്പാദിപ്പിക്കും.
ഡീപ്പ് ഫ്രൈ ചെയ്യുന്നതിന് സാധാരണയായി 325°F മുതല്‍ 375°F വരെയുള്ള സ്മോക്ക് പോയിന്റ് ആവശ്യമാണ്. എന്നാല്‍ വെര്‍ജിന്‍ വെളിച്ചെണ്ണയ്ക്ക് താരതമ്യേന കുറഞ്ഞ സ്മോക്ക് പോയിന്റാണുള്ളത്. ശുദ്ധീകരിച്ച വെളിച്ചെണ്ണ ഡീപ് ഫ്രൈ ചെയ്യാനായി നല്ല ഓപ്ഷനാണ്.
2018 ല്‍ ജേണല്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത് ശുദ്ധീകരിച്ച വെളിച്ചെണ്ണ , ഉയര്‍ന്ന ചൂടില്‍ ഉപയോഗിക്കുമ്പോള്‍ പല പോളി അണ്‍സാച്ചുറേറ്റഡ് എണ്ണകളേക്കാളും മികച്ച രീതിയില്‍ ഘടന നിലനിര്‍ത്തുമെന്നാണ്.എന്നാല്‍ ഒരിക്കല്‍ ഉപയോഗിച്ച വെളിച്ചെണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കരുത്.
ശുദ്ധീകരിച്ച ഒലിവ് ഓയില്‍, നിലക്കടല എണ്ണ, അവോക്കാഡോ ഓയില്‍ എന്നിവയും ഉയര്‍ന്ന സ്മോക്ക് പോയിന്റ് ഉള്ളതിനാല്‍ ഡീപ് ഫ്രൈ ചെയ്യാന്‍ അനുയോജ്യമാണ്. വെളിച്ചെണ്ണ നല്ല കോളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു.
വെളിച്ചെണ്ണയില്‍ ലോറിക് ആസിഡ് പോലുള്ള മീഡിയംചെയിന്‍ ട്രൈഗ്ലിസറൈഡുകള്‍ ധാരളമുണ്ട്. ലോറിക് ആസിഡിന് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്.അത് ദോഷകരമായ ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കാനായി സഹായിക്കുന്നുണ്ട്.