എല്ലാ ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്താനുള്ള മാര്‍ഗമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. ആപ്പിള്‍ വര്‍ഗ്ഗത്തില്‍ പച്ച ആപ്പിളിന് നിരവധി ഗുണങ്ങള്‍ ഉണ്ട്. മറ്റ് ആപ്പിളുകളില്‍ നിന്ന് വ്യത്യസ്തമായി ധാരാളം പോഷകഘടങ്ങള്‍ അടങ്ങിയിട്ടുള്ള ഫലമാണ് പച്ച ആപ്പിള്‍. ഫ്‌ളവനോയ്ഡുകള്‍ വൈറ്റമിന്‍ സി എന്നിവ പച്ച ആപ്പിളില്‍ ധാരാളമുണ്ട്. ആപ്പിൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഒരു ദിവസം നമ്മുടെ ശരീരത്തിന് 28 ഗ്രാം നാരുകള്‍ ആവശ്യമുണ്ടെങ്കില്‍ അതില്‍ അഞ്ച് ശതമാനം ഉറപ്പാക്കാന്‍ ഒരു പച്ച ആപ്പിള്‍ കഴിച്ചാല്‍ മതി. ഇതിലെ പൊട്ടാസ്യം മറ്റ് ആപ്പിളുകളേക്കാള്‍ വളരെ കൂടുതലാണ്. ഇതുകൊണ്ടു തന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന മെച്ചവും ഇതിനുണ്ട്. കൂടാതെ പ്രമേഹമുള്ളവര്‍ക്കും പ്രമേഹസാധ്യതയുള്ളവര്‍ക്കും കഴിക്കാവുന്ന ഔഷധമൂല്യമുള്ള ഫലവുമാണിത്. കാരണം രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ പച്ച ആപ്പിളിന് കഴിവുണ്ട്. രാവിലെ വെറും വയറ്റില്‍ പച്ച ആപ്പിള്‍ കഴിക്കുന്നവര്‍ക്ക് പ്രമേഹ സാധ്യത 30 ശതമാനം കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു.
പച്ചആപ്പിള്‍ നാരുകളാല്‍ സമൃദ്ധമാണ്. ഇതുകൊണ്ടു തന്നെ ദഹന പ്രക്രിയ സുഗമമാക്കും. വിശപ്പ് കുറയ്ക്കാന്‍ കഴിവുള്ളതിനാല്‍ അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ പച്ച ആപ്പിള്‍ ഉള്‍പ്പെടുത്താം. ഇരുമ്പ്, സിങ്ക്, കോപ്പര്‍, മാംഗനീസ്, പൊട്ടാസ്യം, തുടങ്ങി അനേകം ധാതുക്കളാല്‍ സമ്പുഷ്ടമാണ് പച്ച ആപ്പിള്‍. ഇവയാകട്ടെ ആരോഗ്യത്തിന് അനിവാര്യമായവയുമാണ്. രക്തത്തിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിച്ച് ശാരീരിക പ്രവര്‍ത്തനങ്ങളെ സജീവമാക്കാന്‍ ആപ്പിളിലെ ഇരുമ്പ് സഹായിക്കും.
മാത്രമല്ല, ആപ്പിളിൽ കാണപ്പെടുന്ന സസ്യ സംയുക്തങ്ങളായ പോളിഫെനോളുകൾ കാർബോഹൈഡ്രേറ്റുകളുടെ ദഹനത്തെ മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യും. ഗ്ലൈസെമിക് സൂചിക (GI) യിലും ഗ്ലൈസെമിക് ലോഡ് (GL) സ്കെയിലുകളിലും ആപ്പിളിന് താരതമ്യേന കുറഞ്ഞ സ്കോർ മാത്രമേ ലഭിക്കൂ, അതായത് അവ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ കുറഞ്ഞ വർദ്ധനവിന് കാരണമാകൂ
ആപ്പിളിന്റെ തൊലിയിൽ പ്രധാനമായും കാണപ്പെടുന്ന പോളിഫെനോളുകൾ ഇൻസുലിൻ കുറയുന്നത് തടയാനും ഇൻസുലിനോടുള്ള നിങ്ങളുടെ സംവേദനക്ഷമത വർദ്ധിപ്പിക്കാനും സഹായിച്ചേക്കാം..
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കി സന്ധിവാതമുണ്ടാകുന്നതില്‍ നിന്ന് തടയാന്‍ പച്ച ആപ്പിള്‍ കഴിക്കുന്നത് സഹായിക്കും.
ദിവസേന ഓരോ ആപ്പിള്‍ കഴിക്കുന്നത് പ്രായം കൂടുമ്പോഴുണ്ടാകുന്ന ഞരമ്പ് തകരാറുകളെ തടഞ്ഞ് അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. സൗന്ദര്യസംരക്ഷണത്തിന് അനുയോജ്യമായ പച്ച ആപ്പിള്‍ ചര്‍മ്മത്തിനും, തലമുടിക്കും ഏറെ കരുത്ത് നല്‍കുന്നതാണ്.