വധശിക്ഷ നടപ്പിലാക്കുന്ന കാര്യത്തില്‍ ഇസ്‌ളാമിക രാജ്യങ്ങള്‍ കുപ്രസിദ്ധമാണ്. മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ വധശിക്ഷയാണ് ഇറാന്‍ നടപ്പാക്കിയത്. ഓഗസ്റ്റ് 21 വ്യാഴാഴ്ച, കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരു ഇറാനിയന്‍ പുരുഷനെ കുറ്റകൃത്യം നടന്ന സ്ഥലത്ത് വെച്ച് തന്നെ വധിച്ചു. വ്യക്തിയെ പരസ്യമായി തൂക്കിലേറ്റിയത് ഒരു ക്രെയിനില്‍ കെട്ടി ഉയര്‍ത്തിയായിരുന്നു.
2024 അവസാനത്തില്‍ തോക്ക് ഉപയോഗിച്ച് ദമ്പതികളെയും ഒരു യുവതിയെയും കൊലപ്പെടുത്തിയ കേസില്‍ ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കോര്‍ഡ്കുയിയില്‍ പുലര്‍ച്ചെ ഒരു ക്രെയിനിനാണ് പ്രതിയെ പരസ്യമായി തൂക്കിലേറ്റിയത്. കവര്‍ച്ചയ്ക്കിടെ അമ്മയെയും മൂന്ന് കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ ഫാര്‍സിലെ ദക്ഷിണ പ്രവിശ്യയില്‍ ഒരാളെ പരസ്യമായി തൂക്കിലേറ്റിയതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ വധശിക്ഷ നടപ്പിലാക്കുന്നത്. ഇയാളുടെ ഭാര്യയ്ക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്. ഇത് പിന്നീട് നടപ്പിലാക്കും.
ഈ വര്‍ഷം ആദ്യ പകുതിയില്‍ ഇറാന്‍ 612 പേരെ വധിച്ചുവെന്ന് റിപ്പോര്‍ട്ട്. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച്, ചൈനയ്ക്ക് തൊട്ടുപിന്നാലെ, ഇറാന്‍ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ ആളുകളെ വധശിക്ഷയ്ക്ക് വിധേയരാക്കുന്നു. വധശിക്ഷകളുടെ വര്‍ദ്ധനവില്‍ ആശങ്കാജനകമായ പ്രവണത യുഎന്‍ മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഇറാനില്‍ പരസ്യ വധശിക്ഷകള്‍ വളരെ അപൂര്‍വമാണ്. പൊതുജനരോഷം സൃഷ്ടിക്കുന്ന ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങള്‍ക്കാണ് ഇത് നീക്കിവച്ചിരിക്കുന്നത്. മിക്ക വധശിക്ഷകളും ജയിലില്‍ വെച്ചാണ് നടപ്പിലാക്കുന്നത്.




