അതിഗംഭീരമായ നിരവധി ഹെയർസ്റ്റൈലുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകാം, എന്നാൽ മുടി ഒരു ‘ചായപാത്രം’ പോലെ തോന്നിക്കുന്ന ഒരെണ്ണം നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ, ഇറാനിയൻ ഹെയർസ്‌റ്റൈലിസ്റ്റ് സായിദെ അരിയേയായാണ് ഒരു മോഡലിന്റെ മുടി ‘ചായപാത്ര’മാക്കി മാറ്റിയത്. തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഹെയർസ്റ്റൈലിന്റ ഈവീഡിയോയ്ക്ക് 4 ദശലക്ഷം കാഴ്ചകളും നേടി.
ഉയർന്ന പോണിടെയിൽ കെട്ടിയാണ് അവൾ ആദ്യം തുടങ്ങുന്നത്. ടീപ്പോര്‍ട്ടിന്റെ ഘടന നിർമ്മിക്കാൻ മെറ്റൽ ബെൻഡബിൾ ക്രാഫ്റ്റ് വയറുകളാണ്ഉപയോഗിച്ചത്. ഗം ഗണ്‍ ഉപയോഗിച്ച് അവതമ്മില്‍ ഒട്ടിച്ചു. മെറ്റാലിക് ഫ്രെയിം തലയുടെ മുകളിലാണ് ഉറപ്പിച്ചിരിക്കുന്നത്. കോമ്പിംഗ് ടെക്നികും സ്പ്രേയുമൊക്കെ ഉപയോഗിച്ചാണ് ഹെയര്‍ സറ്റൈലിംഗ്.
അടുത്ത ഘട്ടത്തിൽ നേരത്തേ തയ്യാറാക്കിയ ഹാൻഡിൽ ഒട്ടിക്കുന്നു. പോണിടെയിലിൽ നിന്ന് ശേഷിക്കുന്ന മുടി ചായപ്പത്രത്തിന്റെ ചുവട്ടിൽ ചുറ്റി. അവസാനം, ഹെയർസ്റ്റൈൽ ഒരു ലിഡ് ഉപയോഗിച്ച് ടോപ്പ് ചെയ്തുകൊണ്ട് പൂർത്തിയാക്കി. പിന്നീടാണ് സർപ്രൈസ് വരുന്നത്. ഇതൊരു സാധാരണ ഹെയർസ്റ്റൈലല്ല, മറിച്ച് പ്രവർത്തനക്ഷമമാണ്. സായിദെ ‘ചായപാത്രത്തിൽ’ വെള്ളം നിറച്ച് അതിൽ നിന്ന് ഒരു കപ്പ് സ്വയം ഒഴിച്ചു കുടിക്കുന്നതും വീഡിയോയില്‍ കാണാം.
.
വീഡിയോയ്ക്ക് ഇൻ്റർനെറ്റിൽ 60,000 ലൈക്കുകളും 3,000-ത്തിലധികം കമൻ്റുകളും ലഭിച്ചു. ഹെയർസ്റ്റൈലിനെക്കുറിച്ച് കാഴ്ചക്കാർ പറഞ്ഞ കമന്റിന്റെ ഒരു സാമ്പിളിതാ… ‘അമ്മയോട് ഞാൻ ചില സാധനങ്ങൾ എവിടെ വയ്ക്കണമെന്ന് ചോദിച്ചു. അമ്മ പറഞ്ഞു: എന്റെ തലയിൽ കെണ്ട് വയ്ക്കാന്‍. ’’
ഇങ്ങനെ പോകുന്നു കമന്റുകള്‍




