Oddly News

ഇന്ത്യയില്‍ മഴയും വെള്ളപ്പൊക്കവും, ഇറാന്‍ ചുട്ടുപൊള്ളുന്നു ; താപനില 82 ഡിഗ്രി

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും മഴയിലും വെള്ളപ്പൊക്കത്തിലും മുങ്ങിത്താഴുമ്പോള്‍ ഇറാനില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ കനത്തചൂടിന്റേത്. ഇറാന്റെ തെക്കന്‍ തീരത്തുള്ള ഒരു ഗ്രാമത്തില്‍ ഈ ആഴ്ച രേഖപ്പെടുത്തിയത് അപകടകരമാംവിധം ഉയര്‍ന്ന താപനില. ആഗസ്റ്റ് 28-ന് ഡെയ്റെസ്റ്റാന്‍ എയര്‍പോര്‍ട്ടിലെ കാലാവസ്ഥാ സ്റ്റേഷനില്‍ രേഖപ്പെടുത്തിയ താപനില 82.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.

ഈ ഗ്രഹത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍വച്ച് ഏറ്റവും ഉയര്‍ന്ന റീഡിംഗുകളില്‍ ഒന്നായിരിക്കും ഇത്. ഏവിയേഷന്‍ പൈലറ്റുമാരും കാലാവസ്ഥാ നിരീക്ഷകരും ഉപയോഗിക്കുന്ന എയര്‍ഡ്രോം റൊട്ടീന്‍ മെറ്റീരിയോളജിക്കല്‍ റിപ്പോര്‍ട്ടായ മീറ്ററില്‍ ആഗസ്ത് 28 ന് രാവിലെ 10.30 ന് ഡെയ്റെസ്റ്റാന്‍ എയര്‍പോര്‍ട്ട് കാലാവസ്ഥാ സ്റ്റേഷനില്‍ രേഖപ്പെടുത്തിയ താപനില 38.8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഒറ്റയ്ക്ക് നോക്കിയാല്‍, താപനില അത്ര ഭയാനകമല്ല. പക്ഷേ ഹുമിഡിറ്റി 85% ആയിരുന്നു ഇത് സംയോജിപ്പിച്ചാണ് 82.2 ഡിഗ്രി സെല്‍ഷ്യസിന്റെ എച്ച്‌ഐ അല്ലെങ്കില്‍ ‘അനുഭവപ്പെടുന്ന’ താപനില നല്‍കിയത്.

സാധാരണഗതിയില്‍ 40 – 54 ഡിഗ്രി സെല്‍ഷ്യസിനുമിടയിലുള്ള ചൂട് സൂര്യാഘാതവുമായി ബന്ധപ്പെട്ടിരിക്കുന്നു. സമീപ ആഴ്ചകളില്‍ പശ്ചിമേഷ്യയുടെ ഭൂരിഭാഗം പ്രദേശത്തും ഒരു ചൂട് തരംഗം ആവരണം ചെയ്തി സ്ഥിതിയായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ മേഖലയിലെ താപനില 50 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു. കഴിഞ്ഞ മാസത്തെ സമാനമായ അവസ്ഥകള്‍ വിവിധ സൗകര്യങ്ങളിലെ പ്രവര്‍ത്തന സമയം വെട്ടിക്കുറയ്ക്കാനും ഊര്‍ജ്ജ സംരക്ഷണത്തിനായി എല്ലാ സര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങളും ഞായറാഴ്ച അടച്ചിടാന്‍ ഉത്തരവിടാനും അധികാരികള്‍ നിര്‍ബന്ധിതരായി. നൂറുകണക്കിന് ആളുകളാണ് സൂര്യാഘാതത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്തിയത്.

ആഗസ്ത് 28 ലെ റെക്കോര്‍ഡ് താപനില ആഗോളമായി മോശമായ അവസ്ഥകള്‍ക്കുള്ള ഭയാനകമായ മുന്നറിയിപ്പാണെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. ലോകത്തിന്റെ പല പ്രദേശങ്ങളിലും വേനല്‍ക്കാലം കൂടുതല്‍ ചൂടാകുകയും ഉഷ്ണ തരംഗങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. തീയും വരള്‍ച്ചയും, ശീതകാലം വളരെ ഈര്‍പ്പമുള്ളതാകുകയും, വിനാശകരമായ വെള്ളപ്പൊക്കത്തിന്റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യമെന്നാണ് ഏപ്രില്‍ 22 ന്, ഗ്രന്ഥം ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാലാവസ്ഥാ ശാസ്ത്രത്തിലെ സീനിയര്‍ ലക്ചറര്‍ ഫ്രെഡറിക്ക് ഓട്ടോ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.