Crime

വെടിനിര്‍ത്തലിന് ശേഷം, ഇസ്രായേലിനായി ചാരവൃത്തി ആരോപിച്ച് 3 പേരെ ഇറാന്‍ തൂക്കിലേറ്റി

തീവ്രമായ സംഘട്ടനത്തിനും ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തിനും ശേഷം 24 മണിക്കൂറിനുള്ളില്‍ ചാരവൃത്തി ആരോപിച്ച് മൂന്ന് പേരെ തൂക്കിലേറ്റി ഇറാന്‍. ഇറാനിയന്‍ ജുഡീഷ്യറിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘കൊലപാതകങ്ങള്‍’ നടത്തുന്നതിനായി രാജ്യത്തേക്ക് ഉപകരണങ്ങള്‍ കടത്താന്‍ ശ്രമിച്ചതിനും ഇവര്‍ ശിക്ഷിക്കപ്പെട്ടതായി മിസാന്‍ ഏജന്‍സി പറയുന്നു.

ഇദ്രിസ് അലി, ആസാദ് ഷോജായ്, റസൂല്‍ അഹമ്മദ് റസൂല്‍ എന്നീ മൂന്ന് പേരെയാണ് ഇറാന്‍ വധിച്ചത്. തുര്‍ക്കിയുടെ അതിര്‍ത്തിക്കടുത്തുള്ള വടക്കുപടിഞ്ഞാറന്‍ നഗരമായ ഉര്‍മിയയിലാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ജുഡീഷ്യറി പറഞ്ഞു, നീല ജയില്‍ യൂണിഫോമിലുള്ള മൂന്ന് പേരുടെ ഫോട്ടോകള്‍ പങ്കിട്ടു. ഇസ്രായേലുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 700 പേരെയെങ്കിലും ഇറാന്‍ അറസ്റ്റ് ചെയ്തു.

‘ഇന്ന് രാവിലെ ശിക്ഷ നടപ്പാക്കി… അവരെ തൂക്കിലേറ്റി.’ ഇറാനിയന്‍ ജുഡീഷ്യറി പറഞ്ഞു. ജൂണ്‍ 13 ന് ഇസ്രായേല്‍ ഇറാനെതിരെ ആക്രമണം നടത്തിയതിന് ശേഷം, തങ്ങളുടെ മുഖ്യ ശത്രുവിനോട് സഹകരിച്ചുവെന്ന് സംശയിച്ച് അറസ്റ്റ് ചെയ്ത ആളുകള്‍ക്ക് വേഗത്തിലുള്ള വിചാരണ നടത്തുമെന്ന് ഇറാന്‍ പ്രതിജ്ഞയെടുത്തു. ഇസ്രായേല്‍ മൊസാദ് ചാരസേവനത്തിന്റെ ഏജന്റായിരുന്നുവെന്ന് കുറ്റക്കാരനായ ഒരാളെ മൂന്ന് ദിവസം മുമ്പ്, ഇറാനിയന്‍ അധികൃതര്‍ വധിച്ചതായി ജുഡീഷ്യറി പറഞ്ഞു.