Sports

18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ RCB കപ്പടിച്ചു ; ടീമിന് കിട്ടിയ മൊത്തം ലാഭമെത്രയാണെന്നറിയാമോ?

നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വിരാട് കോഹ്ലിയുടെയും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍സിബി) യുടെയും ഐപിഎല്‍ ട്രോഫി നേടാനുള്ള (ആര്‍സിബി) സ്വപ്നം ചാവ്വാഴ്ച രാത്രി പഞ്ചാബ് കിംഗ്സിനെ 6 റണ്‍സിന് പരാജയപ്പെടുത്തി നടപ്പിലായി. എന്നാല്‍ വന്‍വിജയം നേടിയ ടീമിനെ വിരാട്‌കോഹ്ലിയുള്‍പ്പെടെയുള്ള താരങ്ങളുടെ പേരിലാണ് ആരാധകര്‍ പരിചയപ്പെടുത്തുന്നതെങ്കിലും ആര്‍സിബിയുടെ ഉടമ ആരാണെന്ന് പലര്‍ക്കും അറിയില്ല.

2006 – 2007 കാലഘട്ടത്തില്‍ ഫ്രാഞ്ചൈസി ടീമിനെ പ്രഖ്യാപിച്ചപ്പോള്‍, മദ്യവ്യവസായി വിജയ് മല്യ 476 കോടി രൂപയ്ക്ക് ഐപിഎല്‍ ഫ്രാഞ്ചൈസി വാങ്ങിയിരുന്നു. അക്കാലത്തെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ടീമായിരുന്നു അത്. യുഎസ്എല്ലിന് കീഴിലുള്ള ജനപ്രിയ മദ്യ ബ്രാന്‍ഡായ റോയല്‍ ചലഞ്ചിന്റെ പേരിലാണ് ടീമിന് പേര് നല്‍കിയിരിക്കുന്നത്. എന്നാല്‍ 2016-ല്‍ നിയമപരമായ പ്രശ്നങ്ങള്‍ക്കിടയില്‍ വിജയ് യുഎസ്എല്ലില്‍ നിന്ന് പോയതിനുശേഷം, ഫ്രാഞ്ചൈസിയുടെ മുഴുവന്‍ നിയന്ത്രണവും യുഎസ്എല്ലിലേക്ക് പോയി. നിലവില്‍, പ്രത്മേഷ് മിശ്ര റോയല്‍ ചലഞ്ചേഴ്സ് സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാന്‍.

ആര്‍സിബി പ്രവര്‍ത്തിപ്പിക്കുന്ന ഡിയാജിയോ ഇന്ത്യയുടെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ വനിതാ പ്രീമിയര്‍ ലീഗ് കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വനിതാ ടീമും യുസിഎല്‍ സ്വന്തമാക്കിയിട്ടുണ്ട്. ആര്‍സിബി ഐപിഎല്ലിന്റെ അവസാന മത്സരം വിജയിക്കുന്നതിന് മുമ്പ് തന്നെ ഫ്രാഞ്ചൈസി 2200 കോടി രൂപ ലാഭം നേടി. കളിക്കാരെ വാങ്ങുന്നത് മുതല്‍ ടീം രൂപീകരിക്കുന്നത് വരെ കോച്ചിനും മറ്റ് സ്റ്റാഫിനും വേണ്ടി കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്.

സാധാരണഗതിയില്‍ ഐപിഎല്‍ മത്സരങ്ങളില്‍ വിറ്റ ടിക്കറ്റിന്റെ 80 ശതമാനത്തിന്റെയും പണം ഉടമകള്‍ക്ക് ലഭിക്കും. ഉദാഹരണത്തിന്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ 1.32 ലക്ഷം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. അതിനാല്‍, ഏകദേശം ഒരു ലക്ഷം ആളുകള്‍ ടിക്കറ്റ് വാങ്ങിയിട്ടുണ്ടെങ്കില്‍, ഒരു ടിക്കറ്റിന്റെ ശരാശരി വില 3000 രൂപയാണെങ്കില്‍ വില്‍പ്പന നടന്ന 30 കോടി രൂപയുടെ 80 ശതമാനം, അതായത് 24 കോടി രൂപ ടീമിന് കിട്ടും. അങ്ങിനെ നോക്കുമ്പോള്‍ കണക്കുകള്‍പ്രകാരം ഒരു ദിവസം കൊണ്ട് ആര്‍സിബി 2200 കോടി നേട്ടമുണ്ടാക്കി.

ഐപിഎല്‍ 2025 ലെ ടൈറ്റില്‍ മത്സരത്തിന് മുന്നോടിയായി, യുഎസ്എല്ലിന്റെ ഓഹരികള്‍ ഓഹരി വിപണിയില്‍ ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച ട്രേഡിംഗ് സെഷന്റെ അവസാനത്തില്‍, കമ്പനിയുടെ ഓഹരികള്‍ ഏകദേശം 2 ശതമാനം ഉയര്‍ന്ന് 1579.05 രൂപയില്‍ ക്ലോസ് ചെയ്തു. ഒറ്റ ട്രേഡിംഗ് സെഷനില്‍ ഓഹരിക്ക് 29.75 രൂപ ഉയര്‍ന്നു. ഇക്കാലയളവില്‍ 1609.60 രൂപ എന്ന ഇന്‍ട്രാഡേ ഉയര്‍ന്ന നിലവാരത്തിലെത്തി. ഓഹരിവില ഉയര്‍ന്നതോടെ കമ്പനിയുടെ വിപണി മൂല്യം ഉയര്‍ന്നു. തിങ്കളാഴ്ച യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ വിപണി മൂല്യം 1,12,688.47 രൂപയായിരുന്നു, ഇത് ചൊവ്വാഴ്ച 1,14,852.34 രൂപയായി ഉയര്‍ന്നു. 24 മണിക്കൂറിനുള്ളില്‍ 2,164 കോടിയുടെ മാറ്റമാണ് ഉണ്ടായത്.