Celebrity

‘ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ഇന്ദ്രൻസ് ആയിരുന്നില്ല…’ ‘ ഹോം’ സിനിമയെക്കുറിച്ച് വിജയ് ബാബു

നടന്‍, നിര്‍മാതാവ് എന്നിങ്ങനെ മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് വിജയ് ബാബു. അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ റിലീസ് ചെയ്യുന്നതിനെതിരെ വിജയ് ബാബുവിന്റെ പരാമര്‍ശം വിവാദമായിരുന്നു. നേരത്തേ നിരവധി ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള താരത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നു വന്നെങ്കിലും അതെല്ലാം അവസാനിച്ച്‌ പുതിയൊരു ജീവിതത്തിലേക്ക് എത്തി. ഇപ്പോഴിതാ തന്റെ സിനിമകളെക്കുറിച്ചും കടന്നു വന്ന വഴികളെക്കുറിച്ചും സംസാരിക്കുകയാണ് താരം. ഏറെ പ്രശംസ നേടിയ ഹോം എന്ന സിനിമയെക്കുറിച്ചും അതിൽ ഇന്ദ്രൻസ് ചെയ്ത കഥാപാത്രത്തെക്കുറിച്ചും വിജയ് ബാബു സംസാരിക്കുന്നു.

“ഇന്ദ്രൻസ് ചേട്ടനെ അല്ലാതെ മറ്റൊരാളെ നമുക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല. ആദ്യമത് ശ്രീനിയേട്ടൻ ആയിരുന്നു. ശ്രീനിയേട്ടനു സുഖമില്ലാതെ വന്നപ്പോൾ അത് സെൽവായി. പിന്നെ ഒരു കോവിഡ് സമയം വന്നപ്പോൾ ഈ സിനിമ ചെയ്യേണ്ട കൃത്യമായ സമയം അത് തന്നെയാണെന്ന് മനസ്സിൽ തോന്നി. സമൂഹത്തിനു വേണ്ടി അത് ചെയ്യണമെന്നത് ആവശ്യമായി. കാരണം നമ്മളെല്ലാം അക്കാലത്തു ഗാഡ്‌ജറ്റ് അഡിക്റ്റ് ആയി. ആ സമയത്ത് ഇങ്ങനെയൊരു സിനിമ സമൂഹത്തിനു ആവശ്യമാണെന്ന് തോന്നി.

അപ്പോൾ നമുക്ക് ചിന്തിക്കാൻ പറ്റുമോ, ആരെ വച്ച് ചെയ്യണം, ഇങ്ങനെ ചെയ്താൽ മാത്രമേ ബിസിനസ് നടക്കൂ എന്ന്. അന്ന് ഒടിടി കൊടുക്കണമെന്ന് വച്ച് ചെയ്ത സിനിമയൊന്നുമല്ല. തിയേറ്ററിൽ റിലീസ് ചെയ്യാൻ വേണ്ടി ചെയ്ത സിനിമയാണ്, പിന്നെയത് മാറി. അന്ന് ആ കഥയ്ക്ക് ആപ്റ്റ് ഇന്ദ്രൻസ് ചേട്ടനാണ്. വിജയ് ബാബു പറയുന്നു.