Celebrity

ഇന്ത്യയിലെ ഏറ്റവും ധനികയായ നടി ; അത് ഐശ്വര്യ റായോ പ്രിയങ്ക ചോപ്രയോ ദീപിക പദുക്കോണോ അല്ല

‘ഇന്ത്യയിലെ ഏറ്റവും ധനികയായ നടി’ എന്ന് പറയുമ്പോള്‍, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍ തുടങ്ങിയ പേരുകള്‍ നമ്മുടെ മനസ്സിലേക്ക് വരും. നമ്മള്‍ കുറേ കൂടി പിന്നോട്ട് പോയാല്‍, രേഖയും ശ്രീദേവിയും ഏറ്റവും സമ്പന്നരായിരിക്കുമെന്ന് ചിലര്‍ വാദിച്ചേക്കാം. എന്നാല്‍ സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമായി സമ്പത്ത് സമ്പാദിച്ച ഈ ഒരു സൂപ്പര്‍ സ്റ്റാറുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ സമ്പത്ത് മങ്ങുന്നു. നടിയും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച താരം ജയലളിതയെയാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടിയായി കണക്കാക്കപ്പെടുന്നത്.

1997-ല്‍ ജയലളിത തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ കൊടുമുടിയില്‍ ആയിരിക്കുമ്പോള്‍, ചെന്നൈയിലെ പോയസ് ഗാര്‍ഡനിലെ വസതിയില്‍ റെയ്ഡ് നടത്തിയതിനെത്തുടര്‍ന്ന് അവര്‍ നിയമപ്രശ്‌നങ്ങള്‍ നേരിട്ടു. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി 188 കോടിയുടെ സ്വന്തം പ്രഖ്യാപനത്തിന് വിരുദ്ധമായി 900 കോടി രൂപയുടെ ആസ്തി സമ്പാദിച്ചതായി അവര്‍ക്കെതിരായ കുറ്റപത്രത്തില്‍ അധികൃതര്‍ ആരോപിച്ചു. ഐശ്വര്യ റായിയുടെ നിലവിലെ ആസ്തിയായ 800 കോടിയേക്കാള്‍ കൂടുതലായിരുന്നു അത്. പ്രിയങ്ക ചോപ്ര (600 കോടി രൂപ), ദീപിക പദുക്കോണ്‍ (560 കോടി രൂപ), ആലിയ ഭട്ട് (550 കോടി രൂപ) തുടങ്ങിയവരാണ് സമ്പന്നരുടെ കണക്കിലെ മുന്‍നിര ഇന്ത്യന്‍ നടിമാര്‍.

1997-ല്‍ ജയലളിതയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ജയലളിതയുടെ വന്‍ സമ്പത്തിന്റെ വ്യാപ്തി വെളിപ്പെട്ടു. 750 ജോഡി പാദരക്ഷകള്‍, 91 വാച്ചുകള്‍, 800 കിലോ വെള്ളി, 28 കിലോ സ്വര്‍ണം എന്നിവയ്ക്കൊപ്പം 10,500 സാരികള്‍ എന്നിവ അവരുടെ കൈവശമുണ്ടെന്ന് അധികൃതര്‍ പട്ടികപ്പെടുത്തി. 2016ല്‍, അവരുടെ സമ്പത്തിനെക്കുറിച്ചുള്ള മറ്റൊരു അന്വേഷണത്തില്‍ അവളുടെ വിലയേറിയ ലോഹം 1250 കിലോ വെള്ളിയും 21 കിലോ സ്വര്‍ണ്ണവും ആണെന്ന് കണ്ടെത്തി. എട്ട് ആഡംബര കാറുകളും 42 കോടി രൂപയുടെ ജംഗമ സ്വത്തുക്കളും ജയലളിതയുടെ കൈവശമുണ്ടായിരുന്നു.

1961ല്‍, ശ്രീ ഷൈല മഹാത്മേ എന്ന കന്നഡ ഭാഷയില്‍ ബാലതാരമായാണ് ജയലളിത തന്റെ കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് സിനിമകളിലും നാടകങ്ങളിലും ചെറിയ വേഷങ്ങള്‍ ചെയ്തു, ഒടുവില്‍ 1960-കളുടെ മധ്യത്തോടെ തമിഴ്, തെലുങ്ക് സിനിമകളിലെ മുന്‍നിര നടിയായി അവര്‍ അരങ്ങേറ്റം കുറിച്ചു. 1968-ല്‍ ധര്‍മേന്ദ്രയ്ക്കൊപ്പം ഇസത്ത് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. 70-കളില്‍ ദക്ഷിണേന്ത്യയിലെ മുന്‍നിര നടിയായി അവര്‍ മാറി. 1980, അവര്‍ തന്റെ സിനിമാ ജീവിതം താല്‍ക്കാലികമായി നിര്‍ത്തി രാഷ്ട്രീയത്തിലേക്ക് കടന്നു. 1991 നും 2016 നും ഇടയില്‍ അഞ്ച് തവണ അവര്‍ തമിഴ്നാട് മുഖ്യമന്ത്രിയായി. 2016 ഡിസംബറില്‍ 68-ാം വയസ്സില്‍ ജയലളിത അന്തരിച്ചു.