ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഒരു ഇന്ത്യന്‍ നടന്‍ ആദ്യമായി ഒരു സിനിമയുടെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒരു കോടി രൂപ കടന്നത്. അതിന് ശേഷം ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ ഈടാക്കുന്ന ഫീസ് പത്തിരട്ടിയും നൂറും വര്‍ധിച്ചു. ഒരു സിനിമയ്ക്ക് 100 കോടിയിലധികം രൂപയാണ് വമ്പന്‍ താരങ്ങള്‍ വാങ്ങുന്നത്. എന്നാല്‍ ഈ താരങ്ങള്‍ക്കിടയിലും തന്റെ അതിഥി വേഷത്തിന് മിനിറ്റിന് 4.50 കോടി രൂപ പ്രതിഫലം വാങ്ങിയ ഒരു താരമുണ്ട്.
ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, പ്രഭാസ്, രജനീകാന്ത്, സല്‍മാന്‍ ഖാന്‍, ദളപതി വിജയ് തുടങ്ങിയ താരങ്ങളെല്ലാം തന്നെ ഒരു സിനിമയ്ക്ക് 100 കോടി രൂപയില്‍ കൂടുതലാണ് വാങ്ങുന്നതില്‍. ഇവരില്‍ തന്നെയുള്ള ചില താരങ്ങള്‍ അവരുടെ ചിത്രം വലിയ ഹിറ്റുകളിലേക്ക് പോയാല്‍ ലാഭത്തിന്റെ വിഹിതം കണക്കിലെടുത്ത് ഒരു ചിത്രത്തിന് 200 കോടിയിലധികം രൂപ കൈപ്പറ്റുന്നുമുണ്ട്. എന്നാല്‍ അപ്പോഴും അവരുടെ ഒരു മിനിറ്റിലെ വരുമാനം 2-3 കോടി രൂപയാണ്.
2021-ല്‍ എസ്എസ് രാജമൗലിയുടെ RRR-ല്‍ ഒരു ചെറിയ വേഷം ചെയ്യുന്നതിന് 35 കോടി രൂപയാണ് അജയ് ദേവ്ഗണ്‍ പ്രതിഫലമായി വാങ്ങിയത്. ചിത്രത്തില്‍ എട്ട് മിനിറ്റ് മാത്രമാണ് അജയ് സ്‌ക്രീനില്‍ ഉണ്ടായിരുന്നത്. അതായത് ചിത്രത്തിന് ഒരു മിനിറ്റിനുള്ള പ്രതിഫലം 4.5 കോടി രൂപയിലധികമാണെന്ന് പറയാം. ആര്‍ആര്‍ആറില്‍ അജയ്, ശ്രിയ ശരണിനൊപ്പം ഒരു ഫ്‌ളാഷ്ബാക്ക് സീനിലാണ് അതിഥി വേഷത്തില്‍ എത്തിയത്.
\സിനിമയിലെ വേഷത്തിന്റെ പ്രാധാന്യവും സിനിമയുടെ വ്യാപ്തിയും കണക്കിലെടുത്ത് താരം വന്‍ തുക ഈടാക്കിയതായി റിപ്പോര്‍ട്ടുണ്ട് (RRR 500 കോടി ബജറ്റിലാണ് നിര്‍മ്മിച്ചത്). എന്നാല്‍ എപ്പോഴും അജയ് ദേവ്ഗണിന്റെ പ്രതിഫലം ഉയര്‍ന്നതല്ല. ചില സിനിമകളില്‍ മുഴുനീള വേഷത്തിനും 35 കോടി രൂപ തന്നെ വാങ്ങിയിട്ടുമുണ്ട്. എന്നിരുന്നാലും, താന്‍ ഒരു സിനിമയില്‍ നായകനായി എത്തുമ്പോള്‍ താരം ലാഭത്തിന്റെ 50% വിഹിതവും എടുക്കാറുണ്ട്. തന്‍ഹാജി, ദൃശ്യം 2 തുടങ്ങിയ ചിത്രങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പ്രതിഫലം 100 കോടിയ്ക്ക് മുകളില്‍ ആയിരുന്നു.