ജര്‍മനിയിലെ ഒരു ബസില്‍ ഒരു കൂട്ടം ഇന്ത്യക്കാര്‍ നടത്തിയ പാട്ടും മേളവും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇത്തരം പൊതുസ്ഥലങ്ങളിലെ പാട്ട് കച്ചേരികള്‍ ശല്യമാണെന്നും മറ്റ് യാത്രക്കാര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും ഒരു വിഭാഗം ആളുകള്‍ വാദിക്കുന്നു. ജര്‍മനി പോലുള്ള രാജ്യത്ത് പൊതുഗതാഗതം വളരെ സമാധാനപൂര്‍വ്വം ഉപയോഗിക്കണം. പൊതുസ്ഥലങ്ങളില്‍ ഒരോ രാജ്യത്തിന്റെയും സംസ്‌കാരത്തിനനുസരിച്ച് പെരുമാറേണ്ടതിന്റെ ആവശ്യത്തിനെ കുറിച്ചും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്നാല്‍ അതേ സമയം ഇന്ത്യക്കാരെ പിന്തുണയ്ക്കുന്ന ഒരു വിഭാഗമുണ്ട്. ഇത് ഒരു വിനോദമായി മാത്രം കാണണമെന്നും. മറ്റ് യാത്രക്കാര്‍ക്ക് ഇത് അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും അവര്‍ക്ക് ആ കാര്യം പറയാമായിരുന്നുവെന്നും ഇവര്‍ വാദിക്കുന്നു.
സമൂഹ മാധ്യമങ്ങളില്‍ ഈ സംഭവം വലിയ പ്രചാരം നേടിയിരുന്നു. ഇന്ത്യക്കാരുടെ കുടിയേറ്റത്തിനെ കുറിച്ച് വന്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നുണ്ട്. പല സംസ്‌കാരത്തില്‍ നിന്നുള്ള ആളുകള്‍ ഒരുമിച്ച് ജീവിക്കുമ്പോള്‍ അനുഭവപ്പെടുന്ന വെല്ലുവിളികളെക്കുറിച്ചും പൊതുസ്ഥലങ്ങളിലെ പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചും കുടിയേറ്റക്കാര്‍ മനസ്സിലാക്കണമെന്നാണ് പൊതുവേയുള്ള അഭിപ്രായം.